Latest News

കാറില്‍ കൊണ്ടുപോകുകയായിരുന്ന 100 പവന്‍ സ്വര്‍ണം പിന്തുടര്‍ന്നെത്തിയ ആക്രമിസംഘം കവര്‍ന്നു

തൃശൂര്‍: പോട്ട മേല്‍പ്പാലത്തിനുസമീപം കാറില്‍ കൊണ്ടു പോകുകയായിരുന്ന 100 പവന്‍ സ്വര്‍ണം പിന്തുടര്‍ന്നെത്തിയ ആക്രമിസംഘം കവര്‍ന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട് കൊടുവള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണം.[www.malabarflash.com]

പോട്ട മേല്‍പ്പാലത്തിനു സമീപം കാറില്‍ പിന്തുടര്‍ന്നുവന്ന അഞ്ചംഗസംഘം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു കാറിന്റെ പിന്നിലിടിച്ചതിനുശേഷം കാറിലുള്ളവരെ പുറത്തിറക്കിയ അഞ്ചംഗസംഘം അവരെ മര്‍ദ്ദിക്കുകയായിരുന്നു. കാറില്‍നിന്നു ഇറങ്ങിയ രണ്ടുപേരെയും അക്രമികള്‍ വന്ന കാറില്‍ കയറ്റിക്കൊണ്ടുപോയി മറ്റൊരുസ്ഥലത്ത് ഇറക്കിവിടുകയുമായിരുന്നു. ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ണൂരിലുള്ള തങ്ങളുടെ സുഹൃത്ത് ദുബായില്‍ നിന്ന് കൊടുത്തുവിട്ട വസ്തുക്കളടങ്ങിയ ബാഗ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു യുവാക്കളുടെ പരാതി. യുവാക്കളുടെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ സ്വര്‍ണം കടത്തുകയായിരുന്നുവെന്ന് മനസിലായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അക്രമിസംഘം തട്ടിയെടുത്ത വാഹനം പോട്ടയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചാലക്കുടി എസ്.ഐ. ജയേഷ് ബാലന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.