ബദിയടുക്ക: എഴുത്തിലൂടെ സമൂഹത്തിന്റെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ യുവ എഴുത്തുകാര്‍ പ്രയത്‌നിക്കണമെന്ന് റിട്ട: പ്രൊഫ.ബി.വി.അര്‍ത്തി കജെ പുത്തൂര്‍ പറഞ്ഞു.[www.malabarflash]
കര്‍ണാടക സ്റ്റേറ്റ് യുവ എഴുത്തുകാരുടെ സമിതി കാസര്‍കോട് ജില്ലാ യൂണിറ്റ് ബദിയടുക്ക നവ ജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ജില്ലാ എഴുത്തുകാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പ്രഭാവതി കെദില്ലായ പുണ്ടൂര്‍ അധ്യക്ഷത വഹിച്ചു.
ഹൂഹളളി നാഗരാജ് മുഖ്യാതിഥിയായിരുന്നു. എസ്.വി.ഭട്ട്, സുഗുണാബി തന്ത്രി, വിരാജ് അഡൂര്‍, ബി.ബാലകൃഷ്ണ അഗ്ഗിത്തായ, ജയ മണിയംപാറ, ശ്യാമള രവി രാജ്, ചേതന, ശ്രീശ കുമാര്‍ പഞ്ചിത്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് ബി.വി. കുളമര്‍വ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണ കെ. ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. 27 കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. കരിമ്പില്‍ ലക്ഷ്മണ പ്രഭു, സുന്ദര ബാറടുക്ക, വിരാജ് അഡൂര്‍ പ്രസംഗിച്ചു.
No comments:
Post a Comment