Latest News

പ്രളയ ഭൂമിയില്‍ ദുരിതാശ്വാസം നടത്തിയ സാന്ത്വനം വളണ്ടിയര്‍മാരെ ജില്ലാ എസ് വൈ എസ് ആദരിച്ചു

കാസര്‍കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കടന്ന് ചെന്ന് മാതൃകാ സേവനം ചെയ്ത കാസര്‍കോട് ജില്ലയിലെ 100 ഓളം വരുന്ന എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ കസര്‍കോട് ജില്ലാ എസ് വൈ എസ് ആദരിച്ചു.[www.malabarflash.com] 
ജില്ലയിലെ ഉപ്പള സോണ്‍, കാഞ്ഞങ്ങാട് പഴയ കടപ്പുറം, വെള്ളച്ചാല്‍, പൂച്ചക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ മാസം നൂറോളം പേര്‍ എറണാകുളം, വയനാട് തുടങ്ങിയ ജില്ലകളില്‍ വളണ്ടിറായി സേവനമനുഷ്ടിച്ചിരുന്നു. 

വീടുകളും മറ്റും ശുചീകരിച്ച് താമസ യോഗ്യമാക്കുകയും വിഭവങ്ങള്‍ സമാഹരിച്ച് എത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ സംസ്ഥാന സാന്ത്വന നിധിയിലേക്ക് ലക്ഷകക്ണക്കിനു രൂപ വിവിധ യൂണിറ്റുകള്‍ വഴി സ്വരൂപിച്ചു നല്‍കരിയിരുന്നു. ഇവരുടെ മാതൃകാ സേവനത്തെ ആദരിച്ചാണ് ജില്ലാ എസ് വൈ എസ് പരിപാടി സംഘടിപ്പിച്ചത്.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു. എല്ലാ വളണ്ടിയര്‍മാര്‍ക്കും അനുമോദന പത്രം അദ്ദേഹം വിതരണം ചെയ്തു.

ജില്ലാ ഉപാധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, സ്വാദിഖ് ആവളം, ശാഫി സഅദി ശിറിയ, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, അശ്രഫ് സുഹ്‌രി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഇല്യാസ് കൊറ്റുമ്പ, സിദ്ദീഖ് സഖാഫി ബായാര്‍, ഇബ്രാഹീം സഖാഫി പയോട്ട, നാസ്വിര്‍ മുട്ടം, അബ്ദുല്ല മൗലവി ക്ലായിക്കോട്, ഹമീദ് ഹാജി കല്‍പന, മജീദ് മുട്ടുംതല, സിദ്ദീഖ് ലത്തീഫി സുബൈര്‍ കെ പി പൂച്ചക്കാട്, റിയാസ് ഓള്‍ഡ് ബീച്ച്, സി എച്ച് മശ്ഹൂദ്, ശാഹിദ് വെള്ളച്ചാല്‍, താജുദ്ദീന്‍ സുബ്ബയ്യകട്ട തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.