Latest News

ചെര്‍ക്കളത്തിന്റെ തന്റേടവും സി.ടി യുടെ സൗമ്യതയും കാസര്‍കോടിന് കരുത്തേകി: എം.സി.ഖമറുദ്ദീന്‍

ചെമ്മനാട്: മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ തന്റേടവും സി.ടി.അഹമ്മദ് അലി സാഹിബിന്റെ സൗമ്യതയും സമന്വയിച്ച നേതൃത്വം കാസര്‍കോട് മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുന്നേറ്റത്തിന് സഹായകമായെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍ പറഞ്ഞു.[www.malabarflash.com]

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സി.ടി.അഹമ്മദ് അലിക്ക് ജന്മ നാടായ ചെമ്മനാട് ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട കെ.ഇ.എ ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.കാസര്‍കോട് ഗവ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഷുഹൈബ് കെ.വി.യെയും മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ശംസുദ്ധീന്‍ ചിറാക്കല്‍, സുല്‍വാന്‍ ചെമ്മനാട്, ആബ്‌ലസ് ചെമ്മനാട് എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. 

മുസ്തഫ.സി.എം അധ്യക്ഷത വഹിച്ചു. അബ്ദുല്ലകുഞ്ഞി കീഴുര്‍, മുസ്തഫ മച്ചിനടുക്കം, ഷാസിയ സി.എം, എ.ബി.മുനീര്‍, കെ.ടി.നിയാസ്, താജുദ്ധീന്‍ എ.എ, ബദറുല്‍ മുനീര്‍, ഷാഫി പെര്‍വാഡ്, സൗബന്‍ എ.ബി, അല്‍ത്താഫ് കുന്നരിയം, നസ്രുദീന്‍, സഹീദ് എസ്.എ, അബ്ദുള്ള പി.എം, സക്കീന, മുംതാസ് അബൂബക്കര്‍, അബ്ബാസ്സലി കുന്നരിയത്ത് സംബന്ധിചു. സാജു സി.എച്ച് സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.