മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി അവസാനവട്ട പരിശോധനയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ബോയിംഗ് 737 വിമാനമിറങ്ങി.[www.malabarflash.com]
ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി കാലത്ത് 10.34 ന് ടെര്‍മിനല്‍ സ്റ്റേഷന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടവിമാനം വടക്ക് കിഴക്ക് സഞ്ചരിച്ച് തിരിച്ച് വീണ്ടും 10.45 ന് ടെര്‍മിനല്‍ സ്റ്റേഷന് മുകളിലെത്തുകയും തുടര്‍ന്ന് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് 10.56 ന് വീണ്ടും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് 11.04 ന് തെക്കുവടക്ക് സഞ്ചരിച്ച് 11.12 ന് ടെര്‍മിനല്‍ സ്റ്റേഷന്റെ മുകളില്‍ തന്നെയെത്തി. ഒരു വട്ടം കൂടി വടക്കു കിഴക്കല്‍ മേഖലകളില്‍ കറങ്ങി 11 മണി 22 മിനുട്ട് 33 സെക്കന്റിന് 189 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ബോയിംഗ് 737- 800 റണ്‍വേയില്‍ ലാന്റ് ചെയ്തു.

തുടര്‍ന്ന് റണ്‍വേയിലൂടെ കറങ്ങി 11.29 ന് ഉദ്യോഗസ്ഥ സംഘം വിമാനത്തില്‍ നിന്നിറങ്ങി. 10.34 ന് ടെര്‍മിനല്‍ സ്റ്റേഷന്റെ മുകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും 11:22:33 സമയക്രമം പാലിക്കുന്നതിനു വേണ്ടിയായിരുന്നു ആകാശത്ത് വേഗം നിയന്ത്രിച്ച് കറങ്ങിയത്. കാലത്ത് 09.29 നാണ് തിരുവനന്തപുരത്തുനിന്ന് വിമാനം പുറപ്പെട്ടത്.
റണ്‍വേയില്‍ ലാന്റ് ചെയ്ത വിമാനത്തിന് അഗ്നിശമന വിഭാഗം ജലാഭിവാദ്യം അര്‍പ്പിച്ച് സ്വീകരിച്ചു. പടിയൂര്‍, കല്യാട്, ബ്ലാത്തൂര്‍, ഇരിക്കൂര്‍, പായം, ആറളം, അയ്യംകുന്ന്, കരിക്കോട്ടക്കരി മേഖലയിലുള്ളവര്‍ക്കും വിമാനം ദൃശ്യമായി.
വിമാനം കാണുവാന്‍ വിമാനത്താവളത്തിലും പരിസരത്തും വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാനൂറോളം പേരുണ്ടായിരുന്നു. 6 തവണ വിവിധ ദിശകളില്‍ പറന്ന് ലാന്റിംഗ് നടത്തുന്ന വിമാനം വൈകുന്നേരം 3 മണിക്കുശേഷം തിരിച്ചുപോയി.
അടുത്ത ആഴ്ചയോടെ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കും. തുടര്‍ന്ന് വിവിധ കമ്പനികള്‍ പരീക്ഷണ പറക്കല്‍ നടത്തും. ഈമാസം 29 ന് കാലത്ത് 11 മണിക്ക് തിരുവനന്തപുരം ഐറിഷ് ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കിയാല്‍ യോഗത്തില്‍ ഉദ്ഘാടനത്തിന്റെ ഔദ്യോഗിക തീയ്യതി പ്രഖ്യാപിക്കും.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഉദ്ഘാടനം നടത്തുവാനാണ് നീക്കം.
1996 ലാണ് കേന്ദ്രമന്ത്രി സി എം ഇബ്രാഹിം കണ്ണൂര്‍ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവെച്ചത്. പരീക്ഷണ പറക്കല്‍ ഉള്‍പ്പെടെ മൂര്‍ഖന്‍ പറമ്പില്‍ ഇതിനകം ചെറുതുംഇടത്തരവുമായി 10 തവണ വിമാനമിറങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് വിമാനത്താവളത്തില്‍ ഇറങ്ങാതെ 5,000 അടി ഉയരത്തില്‍ 379.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരുവിമാനം വട്ടമിട്ടു പറന്നും പരിശോധന നടത്തി.
No comments:
Post a Comment