ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പുര്‍ണ്ണമായും നിരോധിക്കണമെന്ന് വി.എം സുധീരന്‍ അവശ്യപ്പെട്ടു. പുഞ്ചിരി മുളിയാറിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി നടത്തിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
ടി. സി. മാധവ പണിക്കര്‍, കെ. എസ് അബ്ദുല്ല, ശെല്‍വരാജ്, സുരേന്ദ്രന്‍ നിലേശ്വരം എന്നീ സമര പോരാളികളെ സംഗമം അനുസ്മരിച്ചു.
കെ. ബി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ബി. സി കുമാരന്‍, ഹസൈന്‍ നവാസ്, ശാഫി ബി. കെ, ബി. അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, സിദ്ധിക്ക് ബോവിക്കാനം, മാധവന്‍ നമ്പ്യാര്‍, പ്രസാദ്, ഹസൈന്‍, വേണു, മൊയ്തു, ഹമീദ്, ഹനീഫ, കബീര്‍, ഉസ്മാന്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു. ബി. കെ. നിസാര്‍ സ്വാഗതവും, നാഫി നന്ദിയും പറഞ്ഞു.
No comments:
Post a Comment