കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അണങ്കൂരില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. പതിമൂന്നാമത് മനുഷ്യ ജാലികയാണ് അണങ്കൂരില്‍ നടന്നത്. [www.malabarflash.com]
ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രതീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക.
രാജ്യത്തിന്റെ പാരമ്പര്യ സൗഹാര്‍ദം. നിലനിര്‍ത്താനും, പുതു തലമുറരാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു, കഴിഞ്ഞ പത്തു വര്‍ഷമായി മലയാളി മുസ്ലിംങ്ങളുടെ സാന്നിധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്
പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിച്ച ജാലിക നഗരം ചുറ്റി അണങ്കൂരില്‍ സമാപിച്ചു റാലിയ്ക്ക്, എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംങ്ങ് സെക്രട്ടറി റശീദ് ഫൈസി വെളളായിക്കോട്, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി, ശറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി, എം.എ ഖലീല്‍ മുട്ടത്തൊടി, മുഷ്ത്താഖ് ദാരിമി മൊഗ്രാല്‍പുത്തൂര്‍, ലത്തീഫ് കൊല്ലമ്പാടി,മുനീര്‍ അണങ്കൂര്‍, നേതൃത്വം നല്‍കി.
കറുപ്പ് പാന്റ്സ്, വെള്ള ഷര്‍ട്ട്, കുങ്കുമ നിറത്തിലുള്ള തൊപ്പി ധരിച്ച വിഖായ അംഗങ്ങളും, വെള്ളവസ്ത്രവും തലപ്പാവും ധരിച്ച ത്വലബാ അംഗങ്ങളും കറുപ്പ് പാന്റ് വെള്ളവസ്ത്രവും പച്ച നിറത്തിലുള്ള തൊപ്പിയും ധരിച്ച കാമ്പസ് അംഗങ്ങളും റാലിയ്ക്ക് കൗതുകമായി.
പൊതുസമ്മേളനം ഹമീദ് ഹാജി നഗരില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബദു റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടത്ത് എസ് കെ എസ് എസ് എഫിന്റെ സാന്നിധ്യമാണന്നും ധാര്‍മികമായ സമൂഹത്തെ വളര്‍ത്തുന്നതില്‍ അമൂല്യമായ സംഭാവനയാണ് എസ് കെ എസ് എസ് എഫ് ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി ബദറുല്‍ ഹുദ സ്വദര്‍ മുഅല്ലിം അറഫാത്ത് അസ്ഹരിയും സംഗവും ദേശിയ യോദ്ഗ്യന്ധ ഗാനം ആലപിച്ചു. റശീദ് ഫൈസി വെളളായിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
മികച്ച സേവനത്തിനുള്ള ഇബ്രാഹിം ഫൈസി ജെഡിയാറിനുള്ള ശംസുല്‍ ഉലമ അവാര്‍ഡ് യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സമ്മാനിച്ചു, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മുനീര്‍ അണങ്കൂര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ധീന്‍, ആശംസ പ്രസംഗം നടത്തി, എം.എ ഖാസിം മുസ്ലിയാര്‍, കെ ടി അബ്ദുല്ല ഫൈസി, സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, സയ്യിദ് എന്‍ പി എം ഫസല്‍ തങ്ങള്‍ കുന്നുകൈ, സയ്യിദ് എന്‍ പി എം ശറഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഹംദുല്ല തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സലാം ദാരിമി ആലംമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, സയ്യിദ് സൈഫുളള തങ്ങള്‍ ഉദ്യാവരം സുഹൈര്‍ അസ്ഹരി പളളംകോട്, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, ഹംസതു സഅദി, മുശത്താഖ് ദാരിമി, ലത്തീഫ് കൊല്ലമ്പാടി, ഫൈസല്‍ പച്ചക്കാട്, ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയ വിവിധ മതരാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.
No comments:
Post a Comment