Latest News

ഏക മകൻ വിഷം ചേർത്തു നൽകിയ പാൽ കുടിച്ച അമ്മ മരിച്ചു

ഹരിപ്പാട്: മകൻ വിഷക്കായ കലർത്തി നൽകിയ പാൽ കുടിച്ച് വയോധിക മരിച്ചു. ഇതേ വിഷം കഴിച്ച മകൻ ഗുരുതരാവസ്ഥയിൽ. വെട്ടുവേനി ഉദയമംഗലം മേത്തറയിൽ പാറുക്കുട്ടിയമ്മ(96) ആണ് മരിച്ചത്. ഇവരുടെ ഏക മകൻ വേലായുധനെ (52) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ 11ന് ആണ് സംഭവം. ഒതളങ്ങ പാലിൽ ചേർത്തു നൽകിയതാണെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
വേലായുധൻ രാവിലെ ഒതളങ്ങ അന്വേഷിച്ചു നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. പാറുക്കുട്ടിയമ്മയ്ക്ക് എന്തോ കുടിക്കാൻ കൊടുക്കുന്നതു കണ്ട് സംശയം തോന്നിയ ഇളയമകൾ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്.

ഉടനെ ഇരുവരെയും പോലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പാറുക്കുട്ടിയമ്മ മരിക്കുകയായിരുന്നു.

വേലായുധനും ഭാര്യയും രണ്ട് പെൺമക്കളും കിടപ്പ് രോഗിയായ പാറുക്കുട്ടിയമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വേലായുധന്റെ ഭാര്യ രമ തൊഴിലുറപ്പ് ജോലിക്കു പോയിരിക്കുമ്പോഴാണ് സംഭവം നടന്നത്.

ഭാഗവത പാരായണക്കാരനായ വേലായുധൻ പലപ്പോഴും മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.