Latest News

പ്രണയ ദിനത്തിൽ ഐ.എ.എസ്സുകാർക്ക് പ്രണയ സാഫല്യം

കോഴിക്കോട്: കര്‍ണാടയിലെ ശ്രദ്ധേയരായ രണ്ട് യുവ ഐ.എ.എസ്സുകാരുടെ പ്രണയത്തിന് പ്രണയദിനത്തിൽ സാഫല്യം. കര്‍ണാടക ദാവങ്കരെ ജില്ലാപഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ കോഴിക്കോട്ടുകാരി അശ്വതിയും വിശാഖപട്ടണം സ്വദേശിയായ ദാവങ്കരെ കളക്ടർ ഡോ.ബഗാഡി ഗൗതമുമാണ് പ്രണയദിനത്തിൽ കോഴിക്കോട്ട് വിവാഹിതരായത്.[www.malabarflash.com] 

2013 മുതൽ അശ്വതി കർണാടകത്തിലാണ് ജോലിചെയ്യുന്നതെങ്കിലും 2016ലാണ് ദാവങ്കരെ ജില്ലാപഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീറായി ചുമതലയേറ്റെടുത്തത്. ഗൗതം ഒരുമാസം മുൻപാണ് ഇവിടെ കളക്ടറായി വന്നത്. 2013 ഐ.എ.എസ് ബാച്ചുകാരിയാണ് അശ്വതി. 2009 ബാച്ചുകാരനാണ് ഗൗതം.

കർണാടകയിൽ നിന്നാണ് ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. വിവാഹത്തിന് അശ്വതിയുടെ ബാച്ചിലെ 11 കളക്ടർമാരക്കം 16 ഐ.എ.എസ്സുകാർ എത്തിയിരുന്നു.

ദാവങ്കരെയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ അശ്വതിയുടെ ഇടപെടൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അശ്വതിയുടെ ഇടപെടലിനെ അഭിനന്ദിച്ചിരുന്നു.

അഭിഭാഷകനും ചരിത്രകാരനമുയ ചേവായൂർ കാവുനഗർ ഹർഷത്തിൽ ടി.ബി.സെലുരാജാണ് അശ്വതിയുടെ പിതാവ്. അമ്മ കെ.എ. പുഷ്പ സെലുരാജ് വാണിജ്യ നികുതിവകുപ്പിൽ ഡെപ്പ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം വിശാലാക്ഷി നഗറിൽ ബഗാഡി കൃഷ്ണ റാവുവിന്റെയും ബഗാഡി പാർവതിയുടേയും മകനാണ് ഡോ.ബഗാഡി ഗൗതം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.