കാസര്‍കോട്: റിട്ട. എസ്പി പി ഹബീബ് റഹ്മാനെ സിപിഎം നോമിനിയായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഹബീബ് റഹ്മാന്‍ യുഡിഎഫ് നോമിനിയായി മത്സരിച്ച കെ എം ബല്ലാളിനെ 12നെതിരെ 33 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയായി മാണിയാട്ടെ ശോഭ ബാലനെയും തെരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ത്ഥിയായ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകന്‍ വിജയകൃഷ്ണന്‍ നേടിയ 11 വോട്ടിനെതിരെ 34 വോട്ട് നേടിയാണ് ശോഭ ബാലന്‍ വിജയിച്ചത്.
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫ് പത്രിക തള്ളിയതിനാല്‍ ഉദിനൂരിലെ പി പി അശോകന്‍ എതിരില്ലാതെ വിജയിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഈ മാസം 21ന് നടക്കും.
മലപ്പുറം കമാന്‍ഡന്റ് എസ്പിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പി ഹബീബ് റഹ്മാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുസ്‌ലിംലീഗില്‍ അംഗത്വമെടുത്തിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം അന്വേഷിക്കാനുള്ള സര്‍ക്കാര്‍ സമിതിയുടെ ചെയര്‍മാനുമായി. എന്നാല്‍ ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ആരോപണ വിധേയനായ ഹബീബ് റഹ്മാന്റെ ലീഗ് പ്രവേശനം വിവാദമാകുകയും സര്‍ക്കാര്‍ പദവി അടക്കം അദ്ദേഹം രാജിവെച്ച് ഒഴിയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം പ്രതിനിധിയായി അദ്ദേഹം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്.
No comments:
Post a Comment