റഫീക് പഴശ്ലി, ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആയിഷ’ യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. മ്യൂസിക് 247 ആണ് ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടത്.[www.malabarflash.com]
എസ്.ആര്‍.എം ഹോംസ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് ഷമീര്‍ ജിബ്രാനാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകരിലൊരാളായ ഷാനവാസാണ്.
ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജുബൈര്‍ മുഹമ്മദാണ്. പ്രണയത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിട്ടുള്ള സിനിമയുടെ സംഗീതം, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സത്യജിത്താണ്. സിനിമയുടെ റിലീസ് തിയതി എന്നാണെന്ന് പുറത്തുവിട്ടിട്ടില്ല.
No comments:
Post a Comment