അതീവ ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രീയക്ക് വിധേയയായ ഷഹസാനയുടെ ആരോഗ്യനില ചൊവ്വാഴ്ച്ച പുലര്‍ച്ചെ അത്യന്തം വഷളാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മരണം സംഭവിക്കുകയും ചെയ്തു.
തൊട്ടിയിലെ മുഹമ്മദ് കുഞ്ഞിയുടെയും സുമയ്യയുടെയും മകളാണ് ഷഹസാന. പൂച്ചക്കാട്ട് അറബിക് കോളേജ് അധ്യാപികയാണ് അവിവാഹിതയായ ഷഹസാന.
അപകടത്തില്‍ ബേക്കലിലെ സുബൈറിന്റെ ഭാര്യ താഹിറ (35) തല്‍ക്ഷണം മരണപ്പെട്ടിരുന്നു. മരണപ്പെട്ട താഹിറയുടെ സഹോദരി പുത്രിയാണ് ഷഹസാന.
താഹിറയും ഷഹസാനയും താഹിറയുടെ മകന്‍ ആറുവയസുകാരന്‍ സിനാനും സഞ്ചരിച്ച ഇരുചക്രവാഹനം തിങ്കളാഴ്ച രാത്രി 7.30ന് പള്ളിക്കര പൂച്ചക്കാട്ട് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയില്‍ പാഞ്ഞെത്തിയ ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി ബസ് അമ്പത് മീറ്ററോളം മുന്നോട്ട് പോയാണ് നിന്നത്. താഹിറ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഷഹസാനയെയും സിനാനെയും മംഗലാപുരത്തേക്ക് മാറ്റുകയും ചെയ്തു.
താഹിറയുടെ മയ്യത്ത് ജില്ലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തൊട്ടി ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്തു. ഭാര്യയുടെ അപകട വിവരം അറിഞ്ഞ് സുബൈര്‍ ചൊവ്വാഴ്ച്ച രാവിലെ നാട്ടിലെത്തി.
No comments:
Post a Comment