Latest News

കോടതി വിധികളും ഭരണകൂട തീരുമാനങ്ങളും കുടുംബ ബന്ധങ്ങളുടെ പവിത്രത കാക്കുന്നതാവണം- കാന്തപുരം


കാസര്‍കോട്: ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികളും കുടുംബ ബന്ധങ്ങളുടെ പവിത്രത കാക്കുന്നതും സമൂഹത്തിന്റെ ധാര്‍മ്മിക നില നില്‍പ്പിനെ ശക്തിപ്പെടുത്തുന്നതുമാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. പുത്തിഗെ മുഹമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹേതര ലൈംഗിക വേഴ്ചകളും വിവാഹമായി കണക്കാക്കുമെന്ന കോടതി നിരീക്ഷണം കടുംബ ബന്ധങ്ങളെ ശിഥിലമാക്കാനേ സഹായിക്കൂ. വിവാഹം പവിത്രമായി കണക്കാക്കുന്ന എല്ലാ വിഭാഗമാളുകളും ഇതിനെതിരെ ശബ്ദിക്കേണ്ടതുണ്ട്.
ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും വെഴിച്ചം കാട്ടി മണ്‍മറഞ്ഞു പോയ മഹത്തുക്കളുടെ സ്മരണകള്‍ സമകാലീന സമൂഹത്തിന് പ്രചോദനവും മാര്‍ഗദര്‍ശനവുമാണ്. ത്വാഹിര്‍ തങ്ങള്‍ കാണിച്ച കാരുണ്യ വഴി എക്കാലത്തും പ്രസക്തമാണ്.
സമൂഹം ധാര്‍മിക വഴിയില്‍ നിന്ന് അകന്നു കൊണ്ടിരിക്കുമ്പോള്‍ നന്മയുടെ വഴികാട്ടാന്‍ പണ്ഡിതരും പൊതു പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. പ്രവാചകരെ കൂടുതലായി പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് മനസ്സുകളെ ആര്‍ദ്രമാക്കാനും ജീവിത വിജനയത്തിനും കാരണമായിത്തീരുമെന്നും കാന്തപുരം പറഞ്ഞു. അഹ്ദല്‍ ദിക്‌റ് ദുആ മജ്‌ലിസിനും അദ്ദേഹം നേതൃത്വം നല്‍കി.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി.
സയ്യിദ് ഇബ്രാഹീം അല്‍ ഹാദി സഖാഫി ചൂരി, , സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ മലേഷ്യ,, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി,, സയ്യിദ് ഹബീബ് അഹ്ദല്‍ പാഴൂര്‍, കെ. പി ഹുസൈന്‍ സഅദി, സി അബ്ദുല്ല മുസ്ല്യാര്‍, ബെള്ളിപ്പാടി അബ്ലദുല്ല മുസ്ലിയാര്‍, അബ്ദുസ്സലാം മുസ്ല്യാര്‍ ഷാര്‍ജ, സുലൈമാന്‍ കരിവെള്ളൂര്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും എം. അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.