Latest News

കരവിരുതിലും കഴിവു തെളിയിച്ച് മുഹിമ്മാത്ത് ഹാന്റിക്രാഫ്റ്റ്

 കാസര്‍കോട്: മുഹിമ്മാത്ത് ഹാന്റി ക്രാഫ്റ്റ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധ തരം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണിയും മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സമ്മേളന നഗരിയിലെത്തുന്നവര്‍ക്ക് വിസ്മയ കാഴ്ചയാവുന്നു.[www.malabarflash.com ]

സ്ഥാപനത്തില്‍ പഠിക്കുന്ന കൊച്ചു കുരുന്നുകളുടെ നിര്‍മ്മാണ വാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മുഹിമ്മാത്ത് ആരംഭിച്ച ഹാന്റി ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകന്‍ ഹനീഫ ഹിംസാക് ആലമ്പാടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളാണ് വിവിധ തരം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. വിവിധ തരം സോപ്പുകള്‍, വര്‍ണ്ണക്കുടകള്‍, മെഴുക്, ഡിറ്റര്‍ജെന്റ് പൗഡറുകള്‍, ഫെനോയില്‍, ചോക്ക്, ലിക്വഡ് എംപ്രോയിഡറി, ഫാബ്രിക് പെയിന്റ്, ഗ്ലാസ് പെയിന്റ്, ഫഌര്‍, പേപര്‍ ഗ്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയല്‍, ഉല്‍പന്നങ്ങള്‍, സൂപ്പര്‍ വൈറ്റ് തുടങ്ങിയ വിവിധ ഉല്‍പന്നങ്ങള്‍ ഹാന്റി ക്രാഫ്റ്റ് സ്ഥാപനത്തിന് കീഴില്‍ നിര്‍മ്മിച്ച് വരുന്നു.

വര്‍ക്ഷീയതക്കും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമപ്പെട്ട് പോകുന്ന യുവതലമുറയുടെ മനസ്സില്‍ കലയുടെ വര്‍ണ്ണ പ്രപഞ്ചം സൃഷ്ടിക്കാന്‍ ഇത്തരം ഹാന്റി ക്രാഫ്റ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് അധ്യാപകന്‍ ഹനീഫ ഹിംസാക് ആലമ്പാടി പറഞ്ഞു.

സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടന്ന ഉല്‍പന്ന വിതരണോദ്ഘാടനം സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് യു.പി.എസ് തങ്ങള്‍ ആലമ്പാടിക്ക് നല്‍കി നിര്‍വ്വഹിച്ചു. നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ വിപണന സ്റ്റാള്‍ ഉദ്ഘാടനം കാരന്തൂര്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.