അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പെട്രോളിന് 40 രൂപയും ഡീസലിന് 45 രൂപയുമാക്കി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ഖജനാവ് കാലിയാണെന്ന നിയുക്ത ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം കള്ളമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ ആയിരത്തിയൊന്‍പത് കോടിരൂപ ഖജനാവിലുണ്ടായിരുന്നുവെന്നും ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടി പിന്‍മാറിയതിനെ തുടര്‍ന്ന് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഇന്ന് തീരുമാനമെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് എടുത്തതോടെയാണ് നറുക്ക് രമേശ് ചെന്നിത്തലയ്ക്ക് വീണത്.ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെസി ജോസഫാണ് പ്രതിപക്ഷ ഉപ നേതാവ്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ഐ ഗ്രൂപ്പ് നേരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ച കെ മുരളീധരന്റെ പേരും പറവൂര്‍ എംഎല്‍എ വിഡി സതീശന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഞായാറാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിലാകും ഇതേ സംബന്ധിച്ച് ഔദോഗിക പ്രഖ്യാപനം ഉണ്ടാകുക.
തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ എണ്ണം കൂടിയത് ചെന്നിത്തലയ്ക്ക് ഗുണകരമാകുകയായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാകുന്ന പതിവിനാണ് ഇതോടെ വിരാമമാകുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment