Latest News

ഏക സിവില്‍കോഡ്; താക്കീതായി ശരീഅത്ത് സംരക്ഷണ റാലി

കാസര്‍കോട്:[www.malabarflash.com] ഭരണഘടനപ്രകാരമുള്ള വിശ്വാസ സ്വാതന്ത്ര്യം ഏക സിവില്‍കോഡിന്റെ പേരില്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ താക്കീതായി സമസ്ത കാസര്‍കോട് ജില്ലാ ശരീഅത്ത് സംരക്ഷണ റാലി മാറി.

സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും ഭാരവാഹികളും നേതൃത്വം നല്‍കി. പുതിയ ബസ് സ്റ്റാന്‍ഡ് ശംസുല്‍ ഉലമ നഗറില്‍ നടന്ന പൊതുസമ്മേളനം സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദു റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ മഹ് മൂദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു. എം എ ഖാസിം മുസ്ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഏക സിവില്‍കോഡിനുള്ള നീക്കം ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണന്നും ഇത്തരം നീക്കത്തില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിക ശരീഅത്തിനതിരേ ചില കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും സത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള മതമാണ് പരിശുദ്ധ ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിനെ മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. നല്ല രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം വിമര്‍ഷനങ്ങളില്‍ നിന്ന് അവര്‍ പിന്തിരിയണമെന്നും യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

എം എസ് തങ്ങള്‍ മദനി ഓലമുണ്ട, ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുറസാഖ് എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, ബഷീര്‍ വെള്ളിക്കോത്ത്, എം സി ഖമറുദ്ദീന്‍, ചെങ്കള അബ്ദുല്ല ഫൈസി, അബ്ദുസലാം ദാരിമി ആലംപാടി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി്, ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, അഹ് മദ് മുസ്ലിയാര്‍ ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബൂബക്കര്‍ സാലൂദ് നിസാമി, അഹ് മദ് തേര്‍ളായി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ഇബ്രാഹിം മുസ്ലിയാര്‍ കാഞ്ഞങ്ങാട്, അഷറഫ് മിസ്ബാഹി, എസ് പി സ്വലാഹുദ്ദീന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഇസ്ഹാഖ് ഹാജി ചിത്താരി, സയ്യിദ് ഹാദി തങ്ങള്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, പി എസ് ഇബ്രാഹിം ഫൈസി, ഹാഷിം ബംബ്രാണി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സഹദ് ഹാജി ഉളിയത്തടുക്ക, ലത്തീഫ് ചെര്‍ക്കള, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, മുഹമ്മദ് ഫൈസി കജ, എം എ ഖലീല്‍, ബദ്‌റുദ്ദീന്‍ ചെര്‍ക്കള, ഇബ്രാഹിം മുസ്ലിയാര്‍ കാഞ്ഞങ്ങാട്, അബ്ദുറഹ് മാന്‍ മാസ്റ്റര്‍ കന്നുംകൈ, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബൂബക്കര്‍ നിസാമി കാഞ്ഞങ്ങാട്, യൂനുസ് ഫൈസി പെരുമ്പട്ട, നാഫിഅ് അസ്അദി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.