Latest News

ബഷീര്‍ കഥാ പാത്രങ്ങള്‍ ക്ലാസ് മുറികളിലെത്തി

ഉദുമ: പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ കഥാപാത്രങ്ങളായ മജീദും സുഹറയും പാത്തുമ്മയും ഒറ്റ ക്കണ്ണന്‍ പോക്കറും തുടങ്ങിയ കഥാ പാത്രങ്ങള്‍ കൂട്ടമായി ക്ലാസ് മുറിയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ്മയമായി.[www.malabarflash.com]

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിന്റെ ഭാഗമായി ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

 ബഷീറിന്റെ വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് 40 ക്ലാസ്സുകള്‍ സന്ദര്‍ശിച്ച കുട്ടികളെ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. 

കെ. സിദ്ദീഖ് - വൈക്കം മുഹമ്മദ് ബഷീര്‍, അശ്വന്ത് ബാബു - മജീദ്, ശ്രേയ സുരേഷ് - സുഹറ, കെ. നന്ദന - പാത്തുമ്മ, എം.നിഥുന - കുഞ്ഞു താച്ചുമ്മ, പി. കെ പ്രണവ് - ഒറ്റക്കണ്ണന്‍ പോക്കര്‍ , എം.എ.അഭിനന്ദ് - മണ്ടന്‍ മുത്തപ്പ, പി.ആര്‍. ആരതി- സൈനബ, സുവിത സുധാകരന്‍ - കൊച്ചുത്രേസ്യ, പി.വി.ഷിബിന്‍ രാജ്- ആന വാരി രാമന്‍ നായര്‍ എന്നീ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞു. 

ഹെഡ്മാസ്റ്റര്‍ എം.കെ. വിജയകുമാര്‍, അധ്യാപികമാരായ വി.പ്രീത, ബി.റീനമോള്‍, പി.വി. വത്സല, സിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.