തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിനെ ലീഗ് നേതാവ് അക്രമിച്ചതായി പരാതി. കൈക്കോട്ട് കടവിലെ പരേതനായ മൂസ്സാന്‍ ഹാജിയുടെ മകന്‍ കെ. അബ്ദുല്ല (27) യാണ് മര്‍ദ്ദനമേററ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.[www.malabarflash.com]
പ്രാദേശിക മുസ്ലിം ലീഗ് നേതാവ് വി.പി അബ്ദുറഹ്മാനാണ് ആക്രമിച്ചതെന്ന് അബ്ദുല്ല പറഞ്ഞു. ഞായറാഴ്ച മഗ്രിബ് നിസ്‌കാരം നിര്‍വഹിച്ചു വീട്ടിലേക്ക് മടങ്ങവെയാണ് അക്രമമുണ്ടായത്.
ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പ് യുവാവിനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ കുവെത്ത് ഇന്ത്യന്‍ എംബസിയില്‍ യുവാവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. ചന്തേര പോലിസ് കേസ് എടുത്ത് അന്വോഷണം ആരംഭിച്ചു.
No comments:
Post a Comment