Latest News

  

ഗൗരി ലങ്കേഷിന്റെ കേസന്വേഷിച്ച സി.ബി.ഐ. സംഘത്തെ ഖാസി കേസില്‍ നിയോഗിക്കണം

കാസര്‍കോട്: ബാംഗ്ലൂരില്‍ കൊല ചെയ്യപ്പെട്ട പ്രമുഖ പത്രപ്രവര്‍ത്തകയും ഇടതുപക്ഷ ചിന്തകയുമായ ഗൗരി ലങ്കേഷിന്റെ കേസന്വേഷിച്ച സി.ബി.ഐ. സംഘത്തെ സി.എം.അബ്ദുല്ല മൗലവിയുടെ കേസന്വേഷണത്തിന് നിയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.[www.malabarflash.com]

കേരളത്തിന് പുറത്തുള്ള ടീം എന്ന നിലയിലും, കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇടപെടാനോ, കീഴടക്കാനോ കഴിയാത്ത ടീമെന്ന നിലയിലും ഗൗരി ലങ്കേഷ് കേസന്വേഷണ സംഘം സി.എം.അബ്ദുല്ല മൗലവിയുടെ കേസന്വേഷിച്ചാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.
സൈഫുദ്ദീന്‍ കെ. മാക്കോട് അദ്ധ്യക്ഷത വഹിച്ചു. ഉബൈദുല്ലാഹ് കടവത്ത് സ്വാഗതം ആശംസിച്ചു. സി.എച്ച്. റിയാസ് ബേവിഞ്ച, ഇസ്മായില്‍ ചെമ്മനാട് , ഹാരിസ് ബന്നു, ബദറുദ്ദീന്‍ കറന്തക്കാട്, ഖാദര്‍ കരിപ്പൊടി, തബ്ശീര്‍. എം.എ. എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.