Latest News

  

കേന്ദ്ര സര്‍വകലാശാല സംഘപരിവാര്‍ പരിശീലനക്കളരിയാക്കാനുള്ള തന്ത്രം; വി.എസ്

തിരുവനന്തപുരം: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടി സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ തന്ത്രം അത്യന്തം ആപല്‍ക്കരമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.[www.malabarflash.com]

അഖിലിനെതിരെ കള്ളക്കേസുകള്ളുണ്ടാക്കിയാണ് കോളേജില്‍ നിന്നും പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് അഖില്‍ എന്ന വിദ്യാര്‍ഥിയെ പുറത്താക്കിയിരുന്നു.

സര്‍വ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപെടുത്താനുമാണ് അവരുടെ നീക്കമെന്നും വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും സര്‍വ്വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.