Latest News

  

യുഎഇയില്‍ കനത്ത മഴയും കാറ്റും: പരക്കെ നാശനഷ്ടം

Gulf, UAE, Rain
അബുദാബി:  യുഎഇയില്‍ ശനിയാഴ്ച രാത്രി പരക്കെ ശക്തമായ കാറ്റോടുകൂടി മഴ പെയ്തു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു.
ശക്തമായ പൊടിക്കാറ്റില്‍ കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും കുടുങ്ങി. പരസ്യനെയിം ബോര്‍ഡുകള്‍ തകര്‍ന്നു വീണു പാര്‍ക്ക് ചെയ്തിരുന്ന ഒട്ടേറെ കാറുകള്‍ തകര്‍ന്നു. വന്‍ നാശനഷ്ടം കണക്കാക്കുന്നു.

അബുദാബിയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അനുഭവപ്പെട്ട മൂടിക്കെട്ടിയ കാലാവസ്ഥാ മാറ്റം രാത്രിയോടെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയായി. ശക്തമായ പൊടിക്കാറ്റില്‍ മുങ്ങിയ നിലയിലായിരുന്നു തലസ്ഥാന നഗരിയും പരിസര മേഖലയും ശനിയാഴ്ച രാവിലെ മുതല്‍. രാത്രി എട്ടു മണിയോടെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ ചാറ്റല്‍ മഴയാണ് ലഭിച്ചത്. പകല്‍ വേളയില്‍ പൊടിപടലങ്ങള്‍ തിങ്ങിയ അന്തരീക്ഷം ദൂരക്കാഴ്ച തടസപ്പെടുത്തി.

ഞായറാഴ്ചയും ഭാഗികമായി മഴക്കാറോടു കൂടിയ പൊടി തിങ്ങിയ കാലാവസ്ഥാ മാറ്റം തുടരുമെന്നു നാഷനല്‍ സെന്റര്‍ ഓഫ് മെട്രോളജി ആന്‍ഡ് സെസ്‌മോളജി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബുദാബിയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ മഴക്കുള്ള സാധ്യതയുമുണ്ട്. 20 മുതല്‍ 32 കിലോ മീറ്റര്‍ വേഗതയില്‍ പകല്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. തീരദേശങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോ മീറ്ററായിരിക്കും. തെക്ക് പടിഞ്ഞാറന്‍ കാറ്റ് രാത്രിയിലും പുലര്‍ച്ചെയും പത്ത് മുതല്‍ 24 കിലോമീറ്റര്‍ വേഗത്തിലായിരിക്കും.

Keywords: Gulf, UAE, Rain

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.