കൊല്ലം: സൗദിയിലെ മലയാളി വ്യവസായി കുന്നത്തൂര്‍ പോരുവഴി കമ്പലടി ചരുവിള പുത്തന്‍വീട്ടില്‍ സി.എം.സലിമി(52)നെ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴയില്‍ രണ്ടുലക്ഷം രൂപ സലിമിന്റെ വിധവ ഷാജിനയ്ക്ക് നല്‍കണമെന്നും ജില്ലാ അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതി-5ജഡ്ജി എസ്.സന്തോഷ്‌കുമാര്‍ നിര്‍ദ്ദേശിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സലിമിന്റെ സഹോദരങ്ങളായ അലിയാര്‍ റാവുത്തര്‍ (60), ഹനീഫ റാവുത്തര്‍ (57) എന്നിവര്‍ക്ക് യഥാക്രമം 50,000 വും 10,000 വും രൂപവീതം പിഴയില്‍നിന്ന് നല്‍കാനും കോടതി ഉത്തരവായി.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ സലിമിന്റെ ഏറ്റവുമടുത്ത ബന്ധുക്കളും നാട്ടുകാരുമാണ്. ഒന്നാംപ്രതി കമ്പലടി നെല്ലുവിള സബിനമന്‍സിലില്‍ സജീവ്(33), രണ്ടാംപ്രതി സജീവിന്റെ പിതാവ് താഴെത്തുണ്ടില്‍വീട്ടില്‍ മുഹമ്മദ് കുഞ്ഞ്(63), മൂന്നാംപ്രതി താഴെത്തുണ്ടില്‍വീട്ടില്‍ സുനീര്‍(23), നാലാംപ്രതി വടക്കതില്‍വീട്ടില്‍ നാസര്‍ (38), അഞ്ചാംപ്രതി വ്യാസന്റയ്യത്ത് വീട്ടില്‍ മുനീര്‍(35), ആറാം പ്രതി കൊച്ചുതെക്കടത്ത് വടക്കതില്‍വീട്ടില്‍ ഷിജു എന്നു വിളിക്കുന്ന സാക്കിര്‍ ഹുസൈന്‍, ഏഴാം പ്രതി താഴെത്തുണ്ടില്‍വീട്ടില്‍ മുഹമ്മദ് ഷരീഫ്, എട്ടാംപ്രതി താഴെത്തുണ്ടില്‍വീട്ടില്‍ സുബൈര്‍കുട്ടി(44), ഒമ്പതാംപ്രതി അയന്തിതെക്കതില്‍വീട്ടില്‍ അബ്ദുല്‍റഹിം (66) എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ എട്ടുവകുപ്പുകളിലായി പ്രതികള്‍ക്ക് ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ അധിക കഠിനതടവും ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതി.
സലിമിന്റെയും ഭാര്യാസഹോദരന്റെയും കെട്ടിടം വ്യാപാര ആവശ്യത്തിനായി ഒന്നാംപ്രതിയും രണ്ടാംപ്രതിയും ചേര്‍ന്ന് വാടകയ്ക്ക് എടുത്തിരുന്നു. ഇത് ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സലിമിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. 2011 ഫിബ്രവരി 27 ന് വൈകിട്ട് ആറരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.
സലിമിന്റെ വീടിന് മുന്നിലുള്ള വഴിയില്‍ വച്ചാണ് ഒമ്പത് പ്രതികളും ചേര്‍ന്ന് ആക്രമിച്ചത്. സമീപമുള്ള ചായക്കടയില്‍ ഒത്തുകൂടിയ പ്രതികള്‍ സലിമിനെ അനുനയത്തില്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി വഴിയിലെത്തിച്ചശേഷം തടിക്കഷണം കൊണ്ട് മാരകമായി അടിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നിലവിളികേട്ട് സഹോദരങ്ങളായ അലിയാരും ഹനീഫയും ഓടിയെത്തിയപ്പോള്‍ പ്രതികള്‍ അവരെയും ആക്രമിച്ചു. ഇതിനിടെ തലയ്ക്കും നെഞ്ചിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ സലിം തത്ക്ഷണം മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ആക്രമണത്തില്‍ അലിയാരുടെ വിരലറ്റുപോയി. ഹനീഫയ്ക്ക് തലയ്ക്ക് മുറിവേറ്റു.
സൗദിയില്‍ ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുന്ന സലിം കൊലചെയ്യപ്പെടുന്നതിന്റെ അടുത്തദിവസം സൗദിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് നാട്ടിലെത്തിയ സലിം കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇക്കുറി നാട്ടിലെത്തിയപ്പോള്‍ അഞ്ച് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹവും സൗജന്യമായി നടത്തിച്ചു.
കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് 22 സാക്ഷികള്‍ ഹാജരായി. സലിമിന്റെ ഭാര്യ ഷാജിനയായിരുന്നു നാലാംസാക്ഷി. 22 രേഖകളും മൂന്ന് ആയുധങ്ങളും വിചാരണവേളയില്‍ ഹാജരാക്കപ്പെട്ടു. പ്രതിഭാഗത്തിനുവേണ്ടി ഒരുസാക്ഷി ഹാജരായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.ഷാനവാസ്ഖാന്‍, അഭിഭാഷകരായ ജെ.അനന്തപദ്മനാഭന്‍, എച്ച്.രാജു, എസ്.എ.ഷാജഹാന്‍, കല്ലൂര്‍ കൈലാസ്‌നാഥ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment