കുണ്ടംകുഴി: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ 28ന് സംഘടിപ്പിക്കുന്ന കാഞ്ഞങ്ങാട് ആര്‍ഡി ഓഫീസ് ഉപരോധത്തിന്റെ പ്രചാരണാര്‍ഥമുള്ള ജില്ലാ ജാഥയ്ക്ക് ആവേശകരാമയ തുടക്കം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കുണ്ടംകുഴിയില്‍ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ജില്ലാസെക്രട്ടറിയും ജാഥാ ലീഡറുമായ എം രാജന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ ദാമോദരന്‍ അധ്യക്ഷനായി.
എം രാജന്‍, മാനേജര്‍ പി ബേബി, ജില്ലാ ട്രഷറര്‍ ചെറാക്കോട് കുഞ്ഞിക്കണ്ണന്‍, എം സി മാധവന്‍, കെ വി ദാമോദരന്‍, കെ വി ജനാര്‍ദനന്‍, ടി എം എ കരിം, കെ രമണി, ടി അപ്പ, എം അനന്തന്‍, സി ബാലന്‍, ജയപുരം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സി രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
കൂലി കുടിശ്ശിക പിഴപ്പലിശയടക്കം അടിയന്തരമായി വിതരണം ചെയ്യുക, ദിവസവേതനം 320 രൂപയാക്കുക, തൊഴില്‍ദിനം വര്‍ഷത്തില്‍ 200 ആക്കുക, പെന്‍ഷന്‍-ക്ഷേമനിധി എന്നിവയ്ക്കായി സമഗ്രപദ്ധതി തയ്യാറാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ആര്‍ഡി ഓഫീസ് ഉപരോധം.
No comments:
Post a Comment