ചിററാരിക്കാല്‍: വിസതട്ടിപ്പ് കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ചിററാരിക്കാലില്‍ നിന്നും മുങ്ങിയ ദമ്പതികളെ തേടി കോടതിയുടെ അറസ്റ്റുവാറണ്ടുമായി ബാംഗ്ലൂരില്‍ പോലീസ് അന്വേഷണം.
ചിററാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുംകൈ കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളായ ബെന്നി പി ഡേവിഡ്, ഭാര്യ ജോമോള്‍ എന്നിവര്‍ ബാംഗ്ലൂരില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദമ്പതികളെ പിടികൂടാന്‍ പോലീസ് സംഘം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേററ് (രണ്ട്) കോടതിയുടെ അറസ്റ്റുവാറണ്ടുമായി ബാംഗ്ലൂരിലേക്ക് പോയത്.
എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പേ ബെന്നിയും ജോമോളും ബാംഗ്ലൂരില്‍ നിന്നും കടന്നുകളഞ്ഞതായാണ് വിവരം.
അഞ്ച് വര്‍ഷം മുമ്പാണ് കുന്നുംകൈ കേന്ദ്രീകരിച്ച് ബെന്നിയും ഭാര്യ ജോമോളും വിസ തട്ടിപ്പ് ആസൂത്രണം ചെയ്തത്. അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ദമ്പതികള്‍ നിരവധി പേരില്‍ നിന്നും ലക്ഷകണക്കിന് രൂപ കൈക്കലാക്കുകയായിരുന്നു.
കുന്നുംകൈയിലെ ഒരു അധ്യാപകനും ഈ ദമ്പതികളുടെ തട്ടിപ്പില്‍ കുടുങ്ങി. വിസ നല്‍കാമെന്ന് ദമ്പതികള്‍ അറിയിച്ച കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ ദമ്പതികളെ സമീപിച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറി. ഇതോടെ വഞ്ചിതരായവര്‍ ബെന്നിക്കും ഭാര്യക്കുമെതിരെ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്തതോടെയാണ് ദമ്പതികള്‍ നാട്ടില്‍ നിന്നും മുങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ പരിയാരത്തുള്ള ഒരു ധ്യാന കേന്ദ്രത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയ ദമ്പതികള്‍ ഇവിടെ ധ്യാനത്തിനെത്തിയ ചിലരെയും വിസ തട്ടിപ്പിന് ഇരയാക്കിയിരുന്നു. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലായി തങ്ങളുടെ തട്ടിപ്പ് വ്യാപിപ്പിക്കുന്നതിനിടയിലാണ് ദമ്പതികള്‍ കേസില്‍ പ്രതികളായത്.
Keywords: Kasargod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment