കാഞ്ഞങ്ങാട്: പതിനൊന്ന് വര്‍ഷം മുമ്പ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ കഠാരകൊണ്ട് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കും.
തായന്നൂര്‍ എണ്ണപ്പാറയിലെ വര്‍ഗ്ഗീസിന്റെ മകന്‍ ജില്‍സ് കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ജുലൈ 18 ന് കാസര്‍കോട് ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നത്.
പ്ലസ്ടു വിദ്യാര്‍ത്ഥിയും കെ എസ് യു പ്രവര്‍ത്തകനുമായ ജില്‍സ് മാവുങ്കാലിലാണ് കൊല ചെയ്യപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏതാനും പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും 2011ല്‍ ജില്‍സ് വധക്കേസിന്റെ വിചാരണ പൂര്‍ത്തിയായി പ്രതികളെ കുറ്റക്കാരനല്ലെന്ന് കണ്ട് ജില്ലാ കോടതി വെറുതെ വിടുകയും ചെയ്തു.
എന്നാല്‍ ജില്‍സ് വധക്കേസില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നും കൊലക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
യൂത്ത് കോണ്‍ഗ്രസ്സ് കാസര്‍കോട് ജില്ലാ കമ്മിറ്റിയും കോണ്‍ഗ്രസ്സ് പുല്ലൂര്‍ -പെരിയ മണ്ഡലം കമ്മിറ്റിയും ഇത് സംബന്ധിച്ച പ്രമേയം പാസാക്കി.
മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും നിവേദനം നല്‍കുന്നുണ്ട്. സഹപാഠിയായ കേളോത്ത് സ്വദേശിനിയെ അന്വേഷിച്ചെത്തിയ ജില്‍സിനെ ഒരു സംഘം കേളോത്ത് നിന്ന് മാവുങ്കാല്‍ വരെ ഓടിക്കുകയും അവിടെ നിന്നും പിടികൂടി ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ പിതാവിനെയും ജില്‍സ് വധക്കേസില്‍പ്രതിചേര്‍ത്തിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണ് ജില്‍സിനെ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ പിതാവിനെയും ജില്‍സ് വധക്കേസില്‍പ്രതിചേര്‍ത്തിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണ് ജില്‍സിനെ കൊലപ്പെടുത്തിയത്.
Keywords: Kasargod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment