തലശേരി: റെയില്‍വേ ട്രാക്കിന്അടുത്തടുത്തായി രണ്ട് യുവാക്കളെ തീവണ്ടി തട്ടി മരിച്ച നിലയില്‍കണ്ടെത്തി. ഇവരില്‍ ഒരാളുടെ മൃതദേഹംതിരിച്ചറിയാന്‍ പോലും വയ്യാത്ത വിധം ചിതറിത്തെറിച്ച നിലയിലാണ്.
വ്യാഴാഴ്ച കാലത്താണ്ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് സമീപം റെയില്‍വേ ട്രാക്കില്‍ മൃതദേഹങ്ങള്‍ കെണ്ടത്തിയത്. തമിഴ്‌നാട്സ്വദേശികളാണ് ഇരുവരുമെന്ന് സംശയിക്കുന്നു. ഒരാളുടെ മൃതദേഹം കിടന്നിടത്ത് നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ അകലത്തിലായാണ് മറ്റെയാളുടെ മൃതദേഹമുണ്ടായിരുണ്ടത്. ഒരാളുടെ കീശയില്‍ നിന്ന് ലഭിച്ച പേഴ്‌സിനകത്ത് മറ്റെയാളുടെ ഫോട്ടോ കാണപ്പെട്ടതാണ് രണ്ടു പേരും തമ്മിലുളള്യു ബന്ധം വ്യക്തമാക്കുന്നത്.
പരിസരത്തായി മൂന്ന് സ്‌കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്‌കൂള്‍ ബാഗിനകത്ത് നിറയെ ബി.എസ്.സി ഫിസിക്‌സിന്റെ പാഠ പുസ്തകങ്ങളാണുളളത്. പാന്റ്‌സും ഷര്‍ട്ടുമാണ് ഒരാളുടെ വേഷം. മറ്റെയാള്‍ ഷര്‍ട്ട് ധരിച്ചിട്ടില്ലെന്ന് മാത്രമല്ല ചിന്നിച്ചിതറി പോയ ഇയാളുടെ മൃതദേഹത്തില്‍ നിന്ന് ഒരു കാലിന്റെ ഭാഗം കാണാനുമില്ല.
പേഴ്‌സില്‍ ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ടിട്ടുണ്ടെങ്കിലും ഈ നമ്പര്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. മരിച്ചവരെ തിരിച്ചറിയാന്‍ മറ്റൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. എസ്.ഐ: സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ പോലീസ് മൃതദേഹങ്ങള്‍ ഇ്യുക്വസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment