കാസര്‍കോട്:[www.malabarflash.com] ജില്ലയില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍- സ്വയംഭരണ സ്ഥാപനങ്ങള്‍ മുതലായവയുടെ ഉടമസ്ഥതയിലുളള വാഹനങ്ങള്‍ ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും റെയില്‍വെ സ്റ്റേഷനുകളിലേക്കും ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, സിനിമാശാലകള്‍, കച്ചവടസ്ഥാപനങ്ങള്‍ മുതലായവയിലേക്കും ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ ധനകാര്യ പരിശോധനാ ഓഫീസര്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
എല്ലാ യാത്രകളുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ ലോഗ്ബുക്കില്‍ ചേര്‍ക്കേണ്ടതാണെന്നും യാത്രാസമയത്ത് ലോഗ്ബുക്ക് വാഹനത്തില്‍ ഉണ്ടായിരിക്കണമെന്നും ജില്ലാ ധനകാര്യ പരിശോധന ഓഫീസര്‍ അറിയിച്ചു.
ഔദ്യോഗികാവശ്യത്തിനല്ലാതെ ഏതെങ്കിലും സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയും വകുപ്പ്തല അച്ചടക്ക നടപടികളുള്‍പ്പെടെയുളള ശിക്ഷാ നടപടികളും നേരിടേണ്ടിവരുമെന്നും ജില്ലാ ധനകാര്യ പരിശോധനാ ഓഫീസര്‍ കെ വി മുകുന്ദന്‍ അറിയിച്ചു.
ജില്ലയില്‍ വാഹന ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446002553 എന്ന നമ്പറില്‍ വിളിച്ചറിയിക്കുകയോ പരാതി രേഖാമൂലം ജില്ലാ ധനകാര്യ പരിശോധനാ ഓഫീസര്‍, ജില്ലാ ധനകാര്യ പരിശോധനാ സ്‌ക്വാഡ്, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ അറിയിക്കുകയോ ചെയ്യാം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment