Latest News

കാസര്‍കോട് ജില്ലയോടുള്ള അവഗണന തുടര്‍ന്നാല്‍ സ്വതന്ത്ര സംസ്ഥാനം എന്ന ആവശ്യം ഉയരും: യു കെ യൂസുഫ്

കാസര്‍കോട്:[www.malabarflash.com] ഭാഷാടിസ്ഥാനത്തില്‍ സ്ഥാനം രൂപീകരിച്ചപ്പോള്‍ അതുവരെയും കര്‍ണ്ണാടകയുടെ ഭാഗമായിരുന്ന ജനത കേരളത്തില്‍ ചേരാന്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിന് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്.

അന്നത്തെ കനറ ജില്ലയുടെ ഭാഗമായിരുന്ന മംഗലാപുരത്ത് പത്ത് മെഡിക്കല്‍ കോളേജുകള്‍, അമ്പത് എഞ്ചിനീയറിംഗ് കോളേജുകള്‍, നൂറുക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്, കൂടാതെ ഇന്ന് കര്‍ണാടകയിലെ ഏറ്റവും വികസിത ജില്ലയും, കനറയുടെ തന്നെ ഭാഗമായിരുന്ന കാസര്‍കോട് കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന ജില്ലയുമായി മാറി. 

ഈ അവഗണനയില്‍ മനം മടുത്ത് സ്വതന്ത്ര സംസ്ഥാന വാദം ഉയരുകയാണെങ്കില്‍ ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ യു കെ യൂസുഫ് അഭിപ്രായപ്പെട്ടു. 

കാസര്‍ഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പ്രത്യേക പരിഗണന വേണമെന്നും മുഖ്യമന്ത്രിയോട് യു കെ യൂസുഫ് ആവശ്യപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.