കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് നഗരസഭയിലെ ഏഴാം വാര്‍ഡ് നെല്ലിക്കാട്ട് എ.ഡി.എസിന്‍റെ കീഴിലുള്ള ഐശ്വര്യ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊലിവ് ജൈവ പച്ചക്കറി വിളവെടുപ്പ് ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സാവിത്രി വിളവെടുപ്പ് ആഘോഷം ഉദ്ഘാടനം ചെയ്തു.
വിവിധ തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്ന കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയില്‍ വിളവിറക്കിയ വെണ്ട, പയര്‍, വഴുതിന, ചീര, മുളക്, കക്കിരി, നരമ്പന്‍ തുടങ്ങിയവ തരിശ്ശായി കിടന്ന ഭൂമിയില്‍ സമൃദ്ധമായി വിളവെടുക്കാന്‍ പാകമായപ്പോള്‍ അംഗങ്ങളുടെ മനസ്സ് നിറഞ്ഞു.
തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക ഇത് വ്യാപിക്കുന്നതിന് തയ്യാറാകുമെന്ന് അംഗങ്ങള്‍ പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി.പ്രേമ അദ്ധ്യക്ഷം വഹിച്ചു. കുടുംബശ്രീ പ്രസിഡന്‍റ് ദീപ, തുളസി എന്നിവര്‍ സംസാരിച്ചു. എസിഡിഎസ് മെമ്പര്‍ കമലാക്ഷി സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment