Latest News

  

'മധുരം കുഞ്ഞു കൈകളാല്‍' പദ്ധതിക്ക് തുടക്കമാകുന്നു

കാസർകോട്:[www.malabarflash.com] ഗ്രീൻ എർത്ത് കേരള ചാലഞ്ച്ട്രീ, മധുരം വിദ്യാലയമുറ്റം, മധുരം കലാലയമുറ്റം, മധുരം വഴിയോരം, മധുരം പിറന്നാള്‍ എന്നീ പദ്ധതികൾക്ക് ശേഷം 'മധുരം കുഞ്ഞുകൈകളാൽ' പദ്ധതിക്ക് കൂടി തുടക്കം കുറിക്കാൻ ഒരുങ്ങുന്നു.

ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ വീടുകൾ ഗ്രീൻ എർത്ത് പ്രവർത്തകർ സന്ദർശിച്ച് അവിടുങ്ങളിലെ കുഞ്ഞുങ്ങളെ കൊണ്ട് വീട്ടുമുറ്റത്ത് ഫലവൃക്ഷതൈ നടുന്ന പദ്ധതിയാണ് 'മധുരം കുഞ്ഞുകൈകളാൽ' മാസത്തിൽ ഒരു തവണ ഈ പദ്ധതി ഗ്രീൻ എർത്ത് കേരള നടപ്പിലാക്കും.

വനവൽക്കരണത്തിനും പ്രകൃതിസംരക്ഷണത്തിനും യാതൊരു പ്രാധാന്യവും കൽപ്പിക്കാത്ത ഇക്കാലത്ത് അവയുടെ പ്രാധാന്യങ്ങളെ കുറിച്ചും ആവശ്യകതയെ കുറിച്ചും പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് വിദ്യാർത്ഥികളടങ്ങുന്ന യുവതലമുറയ്ക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഗ്രീൻ എർത്ത് കേരള. 

ഒഴിഞ്ഞവളപ്പിലെ കെ.കെ ഷാജി കോർഡിനേറ്റർ ആയുള്ള ഈ കൂട്ടായ്മയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പ്രവർത്തിച്ചു വരുന്നു. ജില്ലയിൽ സജീവമാണ് ഗ്രീൻ എർത്ത് കേരള.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.