Latest News

ഇമാമുമാര്‍ സമൂഹത്തിന്റെ മിടുപ്പറിഞ്ഞ് കര്‍മരംഗത്ത് സജീവമാകണം സയ്യിദ് ത്വാഹാ തങ്ങള്‍

കാസര്‍കോട്: പള്ളികളിലെ ഉത്‌ബോധനവും ആരാധനാ നേതൃത്വവും കയ്യാളുന്നതോടൊപ്പം സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങിവരാന്‍ മഹല്ല് ഇമാമുമാരും ഖത്തീബുമാരും ശ്രദ്ധിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി പ്രസ്താവിച്ചു.[www.malabarflash.com]

കാസര്‍കോട് സുന്നി സെന്ററില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ഖത്തീബ്ഇമാം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹം സാംസ്‌കാരികമായി അധഃപതനം നേരിടുന്നു. രോഗങ്ങളും ദുരിതങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരം ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇമാമുമാര്‍ക്കാവണം. മാരകരോഗം ബാധിച്ചവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങണം.

സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. പ്രൊഫ. യു സി അബ്ദുല്‍ മജീദ് വിഷയാവതരണം നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബൂബക്കര്‍ ബാഖവി ചെറുവത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.