Latest News

പൊതുസമൂഹം പക്വമായ നിലപാടുകളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കണം യഹ്‌യ തളങ്കര

ദുബൈ: മുസ്‌ലിം വൈകാരികത എങ്ങിനെയൊക്കെ മുതലെടുക്കാമെന്ന് ഭരണകൂടങ്ങളും എങ്ങിനെ മാര്‍ക്കറ്റ് ചെയ്യാമെന്ന് വിപണിയും പുതിയ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന കാലമാണിതെന്നും പരസ്പരം ഭിന്നിപ്പിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിഞ്ഞുകൊണ്ട് പൊതുസമൂഹം പക്വമായ നിലപാടുകളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.[www.malabarflash.com]

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടു കടവ സ്വാഗതം പറഞ്ഞു. 

ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഇന്‍കാസ് ദുബൈ സ്‌റ്റേറ്റ് പ്രസിഡണ്ട് എന്‍.ആര്‍ മാഹിന്‍, മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍, പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി, കെ എം സി സി വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, സെക്രട്ടറി ഒ.കെ ഇബ്രാഹിം, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഖലീലുറഹ്മാന്‍ കാഷിഫി, അബ്ദുല്‍ കാദര്‍ അസ്ഹദി, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, കെ പി കെ തങ്ങള്‍, നിസാം കൊല്ലം, സഹീര്‍ കൊല്ലം, പി വി നാസര്‍, സി എച്ച് നൂറുദ്ദീന്‍, ഹനീഫ് ടി ആര്‍, നൗഷാദ് കന്യപ്പാടി, അയ്യൂബ് ഉറുമി, മുനീര്‍ ബന്ദാട്ട്, യൂസുഫ് മുക്കൂട്, എ.ജി എ റഹ്മാന്‍, സലിം ചെരങ്ങായി, ഇ ബി അഹമ്മദ്, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ പ്രസംഗിച്ചു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.