Latest News

പാതയോരത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവമോര്‍ച്ചാ നേതാവ് മരിച്ചു

ആറ്റിങ്ങല്‍: ദേശീയപാതയോരത്തെ കടയുടെ സമീപം പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവമോര്‍ച്ച പാലക്കാട് ജില്ലാസെക്രട്ടറി പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയില്‍വീട്ടില്‍ രാജന്റെ മകന്‍ സജിന്‍രാജ് (ലാലു-31) മരിച്ചു.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ആറ്റിങ്ങല്‍ മാമം പാലത്തിനടുത്തുളള കടത്തിണ്ണയില്‍ ഇയാളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ വൈകീട്ട് 3.30 ഓടെയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

മാമംപാലത്തിനും പാലമൂട് ജംഗ്ഷനും ഇടയ്ക്ക് ഏതാനുംമീറ്റര്‍ അകത്തേയ്ക്ക് മാറിയുളള കടത്തിണ്ണയിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. ആളൊഴിഞ്ഞ ഈ ഭാഗത്ത് ഞരക്കംകേട്ട് സമീപത്തെ കടയുടെ കാവല്‍ക്കാരന്‍ നോക്കുമ്പോഴാണ് തലയ്ക്ക് താഴേയ്ക്ക് പൊള്ളലേറ്റ സജിന്‍ രാജിനെ കാണുന്നത്. 

കാവല്‍ക്കാരന്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയും പോലീസെത്തി ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇയാള്‍ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നതായി മെഡിക്കല്‍കോളേജധികൃതര്‍ അറിയിച്ചു.

ഇയാള്‍ കിടന്നിരുന്നതിന് സമീപത്തായി തിരുവനന്തപുരം കരമനസ്വദേശിയുടെ ഉടമസ്ഥതയിലുളള ടാക്‌സികാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഈ കാറിലാണ് ഇയാള്‍ ഇവിടെയെത്തിയതെന്ന് പോലീസ് കരുതുന്നു. കാറിനുള്ളില്‍ നിന്ന് ഒരുകുപ്പിയില്‍ നിറയെ പെട്രോളും പെട്രോള്‍ നിറച്ച ശേഷം ഒഴിഞ്ഞ നിലയിലുളള മറ്റൊരു കുപ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഒരാള്‍ ചതിച്ചു എന്ന നിലയിലെഴുതിയ കുറിപ്പും ഒറ്റപ്പാലത്തെ ബി.ആര്‍.ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡും കാറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്‍ നിര്‍ത്തിയിട്ടശേഷം ഇയാള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

മൃതദേഹപരിശോധനയും മൊഴികളും ശേഖരിച്ചശേഷമേ കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ എ.എസ്.പി. ആര്‍.ആദിത്യ, സി.ഐ. എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഒറ്റപ്പാലത്ത് രാജപ്രസ്ഥം ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന സജിന്‍രാജ് അച്ഛന്‍ നടത്തുന്ന ലോട്ടറി ഏജന്‍സിയിലും ജോലി ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചവരെ ഒറ്റപ്പാലത്തുണ്ടായിരുന്ന ഇയാളെ ഉച്ചയ്ക്ക് ശേഷം കാണാതായതായാണ് ബന്ധുക്കള്‍ പോലീസിന് നല്കിയിട്ടുളള വിവരം. അവിവാഹിതനാണ്. അമ്മ: സുമംഗല. സഹോദരങ്ങള്‍: ജിതിന്‍രാജ്, ജിനുരാജ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.