Latest News

  

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയവരുടെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

National, Supreme Court, Mercy plea, Rejected, Pranab Mukherji,
ന്യൂഡല്‍ഹി: രാഷ്ട്രപതി തള്ളിയ ദയാഹര്‍ജികളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് ഇറക്കിയത്. എട്ടു ദയാഹര്‍ജികളാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് എട്ട് ദയാഹര്‍ജികള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് പി.സദാശിവം, എം.വൈ ഇക്ബാല്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തത്.

വധശിക്ഷ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. വധശിക്ഷ നടപ്പാക്കുന്നത് കുടുംബാംഗങ്ങളെ അറിയിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങളും സുപ്രീം കോടതി ഉന്നയിച്ചിട്ടുണ്ട്. നാലാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ഹരിയാന സ്വദേശികളായ സഞ്ജീവ്, ഭാര്യ സോണിയ , ഉത്തര്‍പ്രദേശില്‍ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ ഗുര്‍മീത് സിംഗ് , ഭാര്യയെയും അഞ്ച് മക്കളെയും കൊലപ്പെടുത്തിയ ജഫീര്‍ അലി, അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സുരേഷ്, രജി, കര്‍ണാടക സ്വദേശി പ്രവീണ്‍ കുമാര്‍, ഉത്തരാഖണ്ഡ് സ്വദേശി ജഫാര്‍ അലി എന്നിവരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്

Keywords: National, Supreme Court, Mercy plea, Rejected, Pranab Mukherji, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.