വാഷിംഗ്ടണ്‍: ഉത്തര കൊറിയ ഉയര്‍ത്തുന്ന സമ്മര്‍ദങ്ങള്‍ക്ക് ഫലം കാണുന്നു. യുദ്ധസജ്ജരായിരിക്കുന്ന ഉത്തരകൊറിയയെ വീണ്ടും പ്രകോപിപ്പിക്കാതിരിക്കാനായി ഭൂഖണ്ഡാന്ത മിസൈല്‍ പരീക്ഷണം നീട്ടിവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. മിനിറ്റ്മാന്‍ 3 എന്ന ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണമാണ് നീട്ടിവയ്ക്കുന്നത്. അടുത്ത ചൊവ്വാഴ്ച പരീക്ഷണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ഫെബ്രുവരിയില്‍ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെയാണ് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് യുഎസ് സംയുക്ത സൈനിക പരിശീലനവും സംഘടിപ്പിച്ചത്. കിഴക്കന്‍ തീരത്തേക്ക് മിസൈല്‍ ദിശമാറ്റി വച്ചതും ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിരുന്നു.

Keywords: World, North Korea, US, Misile,
No comments:
Post a Comment