തളിപ്പറമ്പ: താഴെ ചൊവ്വ ഖത്തീബ് മംഗലാപുരം ബല്‍ത്തങ്ങാടി സ്വദേശി കുണ്ടടുക്ക ആസിം അബൂബക്കറിന്റെ കാറില്‍ നിന്ന് 1,30,000 രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റിലായ ബക്കളം പൂതപ്പാറ മൊട്ടന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന ബീരാന്‍ഖാദറി(37)ന്റെ കൂട്ടാളി വിളയാങ്കോട് ചേക്കാട് ഹൗസില്‍ സി.ഷംസീര്‍ (28) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ കുപ്പത്ത് വച്ച് അഡീ. എസ്.ഐ: എം.കെ മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ തളിപ്പറമ്പ്, പരിയാരം പോലീസ് സ്‌റ്റേഷനുകളിലായി മൂന്ന് കേസുളില്‍ പ്രതിയാണ് ഷംസീര്‍. ബക്കളത്ത് നിര്‍ത്തിയിട്ട രണ്ട് ലോറികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതാണ് ഒരു കേസ്. അരിപ്പാമ്പ്രയില്‍ നിര്‍ത്തിയിട്ട നയന ബസിന്റെ ഗ്ലാസ് കഴിഞ്ഞ ഏപ്രില്‍ 23ന് രാത്രി അബ്ദുള്‍ ഖാദറിനൊപ്പം എറിഞ്ഞ് തകര്‍ത്തതാണ് മറ്റൊരു കേസ്. ഇതിനു പുറമെ മറ്റൊരു ലോറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഷംസീര്‍ കവര്‍ന്നതായി കവര്‍ന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
എന്നാല്‍ മൊബൈല്‍ ഫോണ്‍ മോഷണം പോയ ആള്‍ പരാതി നല്‍കിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ മോഷണമാണ് ഇയാളുടെ പ്രധാന പരിപാടി. ഖാദര്‍ മോഷ്ടിക്കുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ പണം കൊടുത്ത് വാങ്ങിക്കാറുണ്ടത്രെ. വളരെ മാന്യനായി പുറമെ നടിക്കുന്ന ഷംസീര്‍ ഖാദറിനൊപ്പം കവര്‍ച്ചക്ക് പോകാന്‍ ഇളയുപ്പയുടെ കാറാണ് ഉപയോഗിക്കാറുള്ളത്. ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞാണ് ഇളയുപ്പയോട് കാര്‍ വാങ്ങിക്കാറുള്ളത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, രാഘവന്‍ എന്നിവരും ഷംസീറിനെ പടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords:Kannur, Thaliparamba, Robbery, Police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment