ആലക്കോട്: ഡല്‍ഹിയില്‍ അഞ്ച് നില ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് ആലക്കോട് പരപ്പ സ്വദേശി മരണമടഞ്ഞു. പരപ്പയിലെ പുന്നത്താനത്ത് വര്‍ഗാസ്-ഗ്രേസി ദമ്പതികളുടെ മകന്‍ അനൂപ്(24) ആണ് മരണമടഞ്ഞ ഹതഭാഗ്യന്‍. ഡല്‍ഹി ഐജിഎല്‍ എയര്‍പോര്‍ട്ടില്‍ എയറോനോട്ടിക്കല്‍ എഞ്ചിനിയറായ അനൂപ് ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ ഇരിക്കവെ കാല്‍ വഴുതി വീണ് മരണമടയുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
Keywords: Kannur, Obituary, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നേരത്തെ ചെന്നൈയിലായിരുന്ന അനൂപ് ആറുമാസം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം അനൂപിനെ തട്ടിയെടുത്തത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ബന്ധുക്കള്‍ ശ്രമം തുടങ്ങി. പരപ്പയിലെ ആദ്യകാല കുടിയേറ്റ കുടുംബമാണ് ഇവരുടേത്. പരപ്പ ക്വാറിക്ക് സ്ഥലം വിട്ടു നല്‍കിയതിനെ തുടര്‍ന്ന് കുറച്ച് കാലമായി അനൂപിന്റെ കുടുംബം ഇരിക്കൂറിന് സമീപം കല്ലുവയലിലാണ് താമസം. അതേ സമയം മറ്റു കുടുംബാംഗങ്ങള്‍ പരപ്പയിലുണ്ട്. ഇവര്‍ ഡല്ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അജീഷ്, അനുമോള്‍ എന്നിവര്‍ സഹോദരങ്ങള്‍.
No comments:
Post a Comment