Latest News

ഗള്‍ഫ് നാടുകളില്‍ റംസാൻ വ്രതാരംഭം ശനിയാഴ്ച

ജിദ്ദ: സൗദി  അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റംസാൻ  ആരംഭിക്കും. വ്യാഴാഴ്ച മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റംസാൻ വ്രതാചരണം ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സൗദി  മതകാര്യ മന്ത്രാലയം അറിയിച്ചു.[www.malabarflash.com] 
തുടര്‍ന്ന് സൗദി സുപ്രിം കോടിതിയും റോയല്‍ കോര്‍ട്ടും ഇതു സംബന്ധിച്ച് പ്രഖ്യാപനവുമിറക്കി.

ശഅ്ബാന്‍ 29 അസ്തമിക്കുന്ന വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രിം കോടതി അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്വദേശികള്‍ നേരത്തെ തന്നെ ക്യാമ്പ് ചെയ്തിരുന്നു.

ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിലും മിക്ക അറബ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് റംസാൻ ആരംഭിക്കുന്നത്. വ്രതവിശുദ്ധിയുടെ പുണ്യനാളുകള്‍ക്ക് ഇതോടെ ഗള്‍ഫില്‍ തുടക്കമായി. ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവടങ്ങളിലും ശനിയാഴ്ച തന്നെയാണ് നോമ്പ് തുടങ്ങുക.

ഗള്‍ഫില്‍ കനത്ത ചൂടിലാണ് റംസാൻ വ്രതം എത്തിയത്. മക്കയിലും മദീനയിലും ചൂട് 43ഡിഗ്രി സെല്‍ഷ്യസ് ആയേക്കുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍ മാസത്തില്‍ പകലില്‍ പൊതുവെ ചൂട് കൂടും. രാത്രിയില്‍ അല്‍പം കുറവുണ്ടാകും. പകലില്‍ ചൂട 40 സെല്‍ഷ്യസിന് മുകളിലായിരിക്കും. ചൂട് 43.9 വരെ എത്തും.

മക്കയില്‍ കൂടിയ ചൂട് 43.9ഉം കുറഞ്ഞ ചൂട് 28.9ഉം മദീനയില്‍ കൂടിയ ചൂട് 42.9ഉം കുറഞ്ഞത് 28.6 സെല്‍ഷ്യസുമായിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. അതേ സമയം ഈ വര്‍ഷത്തെ റംസാനില്‍ സൗദിയില്‍ നോമ്പിന്റെ പകല്‍ സമയം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക വടക്കന്‍ അതിര്‍ത്തി നഗരമായ തുറൈഫിലായിരിക്കും. ആദ്യം നോമ്പുതുറക്കുന്നത് തെക്ക് കിഴക്കന്‍ റൂബുല്‍ ഖാലി മരുഭൂമി മേഖലയിലുള്ളവരായിരിക്കും.

Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.