Latest News

സര്‍ജനില്ലാത്ത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സ്ഥലം എംഎല്‍എ സ്ത്രീക്ക് രക്ഷകനായി


ഐസാവാള്‍: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച സ്ത്രീക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത് സ്ഥലം എംഎല്‍എ. മിസോറമിലെ സയ്ഹ ജില്ലാ ആശുപത്രിയിലാണു സംഭവം. ഇംഫാലിലെ റീജിയണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയിട്ടുള്ള ഡോ. കെ. ബെയ്ച്ചുവയാണ് തന്റെ മണ്ഡലത്തിലെ സ്ത്രീക്ക് രക്ഷകയായത്. [malabarflash.com]

കടുത്ത വയറുവേദനയെത്തുടര്‍ന്ന് തന്റെ മണ്ഡലത്തിലെ സ്ത്രീയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ സര്‍ജനില്ല. ഇംഫാലിലെ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയില്ലെങ്കില്‍ അവര്‍ക്കു ജീവന്‍ നഷ്ടമായേനെ എന്ന വിവരമാണു അറിഞ്ഞത്. തുടര്‍ന്നാണ് എല്ലാ പരിപാടികളും മാറ്റിവച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കായി എത്തിയതെന്നു ബെയ്ച്ചുവ അറിയിച്ചു. വൈദ്യരംഗത്തു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ നൂറുകണക്കിനു ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. അവസാനമായി ചെയ്തത് 2013 ഡിസംബറിലാണ്. പിന്നീട് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍പത്തിരണ്ടുകാരനായ ബെയ്ച്ചുവ 1991ലാണ് എംബിബിഎസ് പൂര്‍ത്തീകരിച്ചത്. 2013ല്‍ മിസോ നാഷനല്‍ ഫ്രണ്ടിലൂടെ (എംഎന്‍എഫ്) രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് 20 വര്‍ഷത്തോളം വൈദ്യരംഗത്തു പ്രവര്‍ത്തിച്ചിരുന്നു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.