Latest News

പിണറായി ശനിയാഴ്ച മംഗ്‌ളൂരുവില്‍; നഗരം പോലീസ് വലയത്തില്‍

കാസര്‍കോട്: സി.പി.എം നേതൃത്വത്തില്‍ ശനിയാഴ്ച മംഗളൂരുവില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളളിയാഴ്ച രാത്രി കാസര്‍കോട്ടെത്തും.[www.malabarflash.com]

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ ഒമ്പതരമണിയോടെ മംഗളൂരുവിലേക്ക് പുറപ്പെടും. 11 മണിക്കാണ് മതസൗഹാര്‍ദ്ദ റാലിയുടെ ഉദ്ഘാടനം.
പിണറായി വിജയന്‍ മംഗളൂരുവിലെത്തുന്നതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ശനിയാഴ്ച മംഗളൂരുവില്‍ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹമാണ് മംഗളൂരുവില്‍ ഒരുക്കിയിട്ടുള്ളത്. 

2000 പോലീസുകാരെ വിന്യസിപ്പിക്കും. ആറ് പോലീസ് സൂപ്രണ്ടുമാരേയും പത്ത് എ.എസ്.പിമാരേയും 20 സബ് ഇന്‍സ്‌പെക്ടര്‍മാരേയും 20 കമ്പനി സായുധസേനയെയുമാണ് റാലി നടക്കുന്ന സ്ഥലത്ത് വിന്യസിപ്പിക്കുക. 600 സി.സി.ടി.വി ക്യാമറകള്‍ നഗരത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. ആറ് ഡ്രോണ്‍ക്യാമറകളും നഗരത്തില്‍ വട്ടമിട്ട്പറക്കും. വാഹനങ്ങള്‍ പരിശോധിക്കാനായി 17 ചെക്ക് പോസ്റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 150 വാഹനങ്ങളാണ് പട്രോളിങ്ങിനായി ഒരുക്കിയിട്ടുള്ളത്. 

മുന്‍കരുതലായി 41 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയകളും നിരീക്ഷണത്തിലാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 

അതിനിടെ വെളളിയാഴ്ച സംഘ്പരിവാര്‍ സംഘടനകള്‍ മംഗളൂരുവില്‍

ഒത്തുകൂടി ജ്യോതി സര്‍ക്കിളില്‍ നിന്ന് ശനിയാഴ്ച സൗഹാര്‍ദ്ദ റാലി നടക്കുന്ന നെഹ്‌റു മൈതാനിയിലേക്ക് പ്രതിഷേധ റാലി നടത്തുകയാണ്. രാവിലെ പത്തരമണിക്കാണ് റാലി ആരംഭിച്ചത്. ഹിന്ദുവിരോധി പിണറായി വിജയന്‍ ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായാണ് റാലി. നളിന്‍ കുമാര്‍ കട്ടീല്‍ എംപി, കേരളത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ആര്‍എസ്എസ് നേതാവ് കല്ലടുക്ക പ്രഭാകര്‍ ഭട്ട്, ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ചീവ മടന്തൂര്‍, മുന്‍ മന്ത്രി കൃഷ്ണാജെ പാലെമര്‍ എന്നിവരടക്കം റാലിയില്‍ പങ്കെടുത്തു


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.