Latest News

  

യു.എ.ഇ തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു

അബുദാബി: യു.എ.ഇ തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു. യു.എ.ഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് വിവരം ലോകവുമായി പങ്കുവച്ചു.[www.malabarflash.com]

ഹസ അല്‍ മന്‍സൂരിയുടം, സുല്‍ത്താന്‍ അല്‍ നെയാദിയുമാണ് യു.എ.ഇയിലെ ആദ്യ ബഹിരാകാശ യാത്രികരായി തെരഞ്ഞെടുക്കപ്പെട്ടവര്‍.

യു.എ.ഇ ആസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് അപേക്ഷിച്ച നാലായിരത്തോളം പേരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. അവസാനഘട്ടത്തില്‍ എത്തിയ ഒമ്പത് പേരില്‍ രണ്ട് പേരാണിവര്‍. അതിതീവ്ര പരിശീലനങ്ങള്‍ക്ക് ശേഷമാണ് ഇവരെ തെരഞ്ഞെടുത്ത്. 

റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റാസ്‌കോസ്‌മോസിലായിരുന്നു ഇവരുടെ പരിശീലനങ്ങള്‍. ഇവര്‍ ഇനിയും പരിശീലനത്തിനായി റഷ്യയിലേക്ക് പോവും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.