Latest News

  

കോണ്‍ഗ്രസിന്റെ വിജയാഘോഷ റാലിക്ക് നേരെ ആസിഡ് ആക്രമണം

ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന കോണ്‍ഗ്രസ് വിജയാഘോഷ റാലിക്ക് നേരെ ആസിഡ് ആക്രമണം. അക്രമത്തില്‍ പത്ത് പേര്‍ക്ക് നിസാര പരിക്കേറ്റു. ചിലര്‍ക്ക് അലര്‍ജി അനുഭവപ്പെട്ടു. ബാത്ത് റൂം ക്ലീനര്‍ പോലെ ഗാഢത കുറഞ്ഞ ദ്രാവകമാണ് ഇവര്‍ക്ക് നേരെ പ്രയോഗിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.[www.malabarflash.com]

തുംകൂറില്‍ നിന്നും ജയിച്ച ഇനിയത്തുള്ള ഖാന്റെ വിജയഘോഷ റാലിക്ക് നേരെയാണ് ആക്രമണം നടന്നത്. കര്‍ണ്ണാടകയിലെ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയിരുന്നു.

അതേസമയം സംഭവത്തിൽ പോലീസ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ആരും പരാതിയുമായി രംഗത്ത് എത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.