Latest News

34 പവന്‍ സ്വര്‍ണം കവര്‍ന്ന ജ്വല്ലറി ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: 34 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ഒളരി ഡീസന്‍റ് ലെയ്ന്‍ കടവാരം റോഡില്‍ മുണ്ടായന്‍ വീട്ടില്‍ ഫിസ്റ്റോയെ (30) കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പിടികൂടി. തൃശൂര്‍ ഗോസായിക്കുന്നില്‍ സ്വര്‍ണാഭരണ ചില്ലറ- മൊത്തവ്യാപാരം നടത്തുന്ന വെങ്ങിണിശേരി കൊന്നക്കപ്പറമ്പില്‍ സുനില്‍കുമാറിന്‍െറ ഉടമസ്ഥതയിലുള്ള എസ്.ടി ജ്വല്ലറിയിലെ ജീവനക്കാരനാണ് ഫിസ്റ്റോ. 

15 ദിവസം മുമ്പാണ് ഇയാള്‍ ജോലിക്ക് ചേര്‍ന്നത്. ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്വന്തമായി ആഭരണം വിതരണം ചെയ്യുന്ന ജോലിക്കാരനായ ഇയാള്‍ ആ പരിചയം വെച്ചാണ് ഇവിടെ ജോലിക്ക് കയറിയത്. 15 ദിവസം കൊണ്ട് സുനിലിന്‍െറ വിശ്വാസം പിടിച്ചുപറ്റിയ ഫിസ്റ്റോ കടയിലെ ലോക്കറില്‍ വില്‍പനക്ക് സൂക്ഷിച്ച 34 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വിവിധ മോഡലുകളിലുള്ള എട്ട് സ്വര്‍ണ മാലയാണ് മോഷ്ടിച്ചത്.

ആദ്യം 165 ഗ്രാമിന്‍െറ സ്വര്‍ണ മാലകള്‍ മോഷ്ടിച്ചു. ഇത് സുനിലിന്‍െറ ശ്രദ്ധയില്‍പെട്ടില്ലെന്ന്‌ കരുതി വീണ്ടും 107 ഗ്രാം വരുന്ന മാല എടുത്തു. എന്നാല്‍, മോഷണം നിരീക്ഷിച്ചുവന്ന സുനില്‍ ഇക്കാര്യം നെടുപുഴ പൊലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് അസി. കമീഷണറുടെ നിര്‍ദേശപ്രകാരം ഇയാളെ പിടികൂടിയത്.

നാടുവിട്ട് ബംഗളൂരുവിലോ തിരുവനന്തപുരത്തോ പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. നഷ്ടപ്പെട്ട ഏഴ് മാലകള്‍ ഫിസ്റ്റോയുടെ വീട്ടില്‍ കണ്ടെത്തി. ഒരു മാല ഇയാള്‍ വിറ്റുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതും അന്വേഷിച്ച് കണ്ടെത്തി
വെസ്റ്റ് പൊലീസില്‍ ഇയാള്‍ക്കെതിരെ പീഡനത്തിന് കേസ് നിലവിലുണ്ട്. വികലാംഗ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ലക്ഷക്കണക്കിന് രൂപ വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതാണ് കേസ്.

Keywords:Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.