Latest News

ബഹ്‌റൈനില്‍ കര്‍ശന പരിശോധന: 47 ഫ്രീ വിസക്കാര്‍ പിടിയില്‍


മനാമ: [www.malabarflash.com] ബഹ്‌റൈനില്‍ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 47 പേര്‍ പിടിയിലായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബഹ്‌റൈന്റെ സതേണ്‍ ഗവേര്‍ണറ്റില്‍ പ്രവര്‍ത്തിക്കുന്ന അലുമിനിയം ബഹ്‌റൈന്‍ (ആല്‍ബ) ഫാക്ടറിയുടെ സമീപത്തെ സ്‌ക്രാപ്പ് യാര്‍ഡില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
രാജ്യത്ത് നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പിനു ശേഷം അനധികൃതമായി കഴിയുന്നവരെയും തെരുവ് കച്ചവടക്കാരെയും നിയന്ത്രിക്കാനായി നേരത്തെ രൂപം കൊടുത്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവിടെ സതേണ്‍ ഗവേര്‍ണറ്റില്‍ നടത്തിയ റൈഡിനിടെയാണ് ഫ്രീവിസക്കാരായ 47 പേരും പിടിയിലായത്.
ആല്‍ബ ഫാക്ടറിയുടെ സമീപത്തെ സ്‌ക്രാപ്പ് യാര്‍ഡില്‍ പെട്ടെന്ന് അഗ്‌നിബാധയേല്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചിരിക്കുന്നതും, സ്‌ക്രാപ്പ് യാര്‍ഡിലെ ശോചനീയാവസ്ഥയും നിയമലംഘനങ്ങളുമെല്ലാം തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതായും റൈഡിന് നേതൃത്വം നല്‍കിയ സംഘം അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് അധികൃതരുടെ കര്‍ശന പരിശോധനകളും റൈഡും ഇവിടെ നടക്കുന്നത്. രാജ്യത്തെ നാല് ഗവേര്‍ണറ്റുകളിലാണിപ്പോള്‍ പരിശോധന തുടരുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ പരിശോധന.
രാജ്യത്ത് നിലവിലുള്ള അനധികൃത തൊഴിലാളികള്‍ക്കെല്ലാം നിയമ വിധേയമാകാനും രേഖകള്‍ ശരിയാക്കാനും നേരത്തെ 6 മാസ കാലാവധിയുള്ള പൊതുമാപ്പില്‍ അവസരം നല്‍കിയിരുന്നു. ഇതിനു ശേഷം കര്‍ശന പരിശോധന നടക്കുമെന്നും അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.