Latest News

ഓസ്‌ട്രേലിയയിലെ കൗമാരക്കാരായ ഗര്‍ഭിണിമാര്‍ പുകവലി ശീലമാക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ഭാരം കുറയ്ക്കാനെന്ന് റിപ്പോര്‍ട്ട്


മെല്‍ബണ്‍: [www.malabarflash.com]ഓസ്‌ട്രേലിയയിലെ കൗമാരക്കാരായ ഗര്‍ഭിണിമാര്‍ പുകവലി ശീലമാക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം കുറയ്ക്കാനെന്ന് ഗവേഷണ റിപ്പോര്‍ട്ട്. പ്രസവം ആയാസ രഹിതമാക്കാനാകുമെന്നുള്ള ധാരണയും പുകവലിക്ക് കാരണമായി ഗവേഷകര്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ കൗമാരക്കാരില്‍ പുകവലി വര്‍ധിച്ചു വരുന്നതിനെക്കുറിച്ച് 10 വര്‍ഷമായി നടത്തി വരുന്ന പഠനമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ നടത്തിയത്.
പ്രസവ വേദനയെ കുറിച്ചുള്ള ആശങ്കയും പേടിയുമാണ് ഇത്തരം കാര്യങ്ങള്‍ പരീക്ഷിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്.പതിനാറ് വയസു പ്രായമുള്ള പെണ്‍കുട്ടികള്‍ വരെ ഈ ശീലത്തിന് അടിമപ്പെട്ടിട്ടുണ്ട്. പുകവലി ശീലമാക്കിയാല്‍ ഭാരമുള്ള കുട്ടികള്‍ ഉണ്ടാവില്ലെന്ന ധാരണയാണ് ആരോഗ്യത്തില്‍ സിഗററ്റ് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ അവഗണിച്ച് പുകവലി ശീലമാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കൊച്ചു കുട്ടികളായതിനാല്‍ പ്രസവത്തെ കുറിച്ച് ഇവര്‍ക്ക് കാര്യമായ ധാരണകളുണ്ടാകില്ല. അതുപോലെ തന്നെ പേടിയുമുണ്ടാകും. ഇക്കാരണങ്ങളാല്‍ പുകവലിക്കാന്‍ പുകവലിക്കാന്‍ കൗമാരക്കാര്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സൈമണ്‍ ഡെന്നീസ് പറയുന്നു.

കടപ്പാട്: www.reporterlive.com


SUMMARY: Teenagers in Australia are smoking in order to deliberately have smaller babies, research has found. A study has found that the girls, who are as young as 16, are actively trying to have smaller babies due to fears that their own young bodies will not be able to handle childbirth. The teenagers reportedly got the idea from health warnings on Australian cigarette packets which state that ‘smoking while pregnant can reduce the weight of your baby’ and rather than being deterred by the warning, actively sought the lower birth weights as they were afraid of labour.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.