Latest News

കാരുണ്യ പദ്ധതികളിലൂടെ പൊതു സമൂഹത്തിനു നൽകുന്നത്‌ ഇസ്ലാമിന്റെ സന്ദേശം: റഷീദ് അലി ശിഹാബ് തങ്ങൾ

ദുബൈ:  കാരുണ്യ ഭവനങ്ങളും ആതുരാലയസേവന കേന്ദ്രങ്ങളും നാടുനീളെ നിറയുന്നത് പ്രവാസലോകത്തെ സഹോദരങ്ങളുടെ കാരുണ്യ ഹസ്തം കൊണ്ടാണ്. എന്നും സ്വസമുദായത്തിനു മാത്രമല്ല ഇതര സമുദായ സഹോദരങ്ങൾക്ക്‌ കൂടി ഉപകരിക്കും വിധം ആവിഷ്കരിക്കുന്ന ബൈത്തുറഹ്മയടക്കമൂള്ള പദ്ധതികളിലൂടെ പൊതു സമൂഹത്തിനു നൽകുന്നത്‌ ഇസ്ലാമിന്റെ കാരുണ്യത്തിന്റെ സന്ദേശമാണെന്നും കേരള വഖഫ്‌ ബോർഡ്‌ ചെയർമാൻ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. [www.malabarflash.com]

നാട്ടിലും പ്രവാസലോകത്തും കെ എം സി സി അനസ്യൂതം തുടർന്ന് വരുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കാരുണ്യ പ്രവർത്തനത്തോടപ്പം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലും നന്മ നിറഞ്ഞ പ്രവർത്തനവുമായി മുന്നേറുന്ന കെ എം സി സി യുടെ
പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ ഇന്റർനാഷണൽ ഹോളി ഖുർ ആൻ അവാർഡ് കമ്മിറ്റിയുടെ മുഖ്യ അതിഥിയായി ദുബായിൽ എത്തിയ അദ്ദേഹം, ദുബൈ കെ എം സി സി കാസർക്കോട്‌ മണ്ഡലം കമ്മറ്റി പുണ്യ റമസാനിനോടനുബന്ധിച്ച് നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യപദ്ധതിയായ 'ഖിദ്‌മ' യുടെ ബ്രൗഷർ ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്വ്ർ ന്ഹക്ക് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു

ബൈത്തുറഹ്മ, സ്നേഹസാന്ത്വനം മെഡികെയർ, മുസാഹദ ക്ഷേമനിധി തുടങ്ങിയ ജീവകാരുണ്യ പദ്ധതികൾ ഉൽപ്പെടുത്തിയാണു ഖിദ്‌മ ആവിഷ്കരിച്ചിരിക്കുന്നത്‌.നിര്ധന കുടുംബങ്ങള്ക്ക് കാരുണ്യത്തിന്റെ തണലായി പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തില് മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലുമായി 7 വീടുകൾ നിർമിച്ച അവകാശികൾക് കൈമാറിയിരുന്നു പാണക്കാട് മുഹമ്മ അലി ശിഹാബ് തങ്ങളുടെ നാമദേയത്തിൽ നടപ്പിലാക്കുന്ന ബൈത്തുറഹ്മ പദ്ധതിയിലെ എട്ടാമത്‌ വീടിന്റെ നിർമാണം ബെള്ളൂർ പഞ്ചായത്തിൽ അടുത്ത മാസം ആരംഭിക്കും.
ഫ്ലോറ പാർക്ക്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി. ഡി നൂറുദ്ദീൻ ആറാട്ടുകടവ്‌ സ്വാഗതം പറഞ്ഞു.

ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അൻവർ നഹ വൈസ്‌ പ്രസിഡന്റുമാരായ‌ ഹസൈനാർ തോട്ടുംഭാഗം, എം എ മുഹമ്മദ്‌ കുഞ്ഞി, മുൻ സംസ്ഥാന സെക്രട്ടറി ഹനീഫ്‌ ചെർക്കള, ജില്ലാ ആക്ടിംഗ്‌ പ്രസിഡന്റ്‌ ഹനീഫ്‌ ടി ആർ, ജില്ലാ ജന സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, മണ്ഡലം ഭാരവാഹികളായ ഐ പി എം പൈക്ക, അസീസ്‌ കമാലിയ, കരീം മൊഗർ, സത്താർ ആലംപാടി, മുനീഫ്‌ ബദിയടുക്ക, പഞ്ചായത്ത്‌ ഭാരവാഹികളായ സിദ്ദീഖ്‌ കനിയടുക്ക, ഹനീഫ്‌ കുംബടാജെ, റസാഖ്‌ ബദിയടുക്ക, അബ്ദുല്ല ബെളിഞ്ച തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.



Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.