Latest News

വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി സ്റ്റിക്കര്‍ മയക്കുമരുന്ന്; മുന്നറിയിപ്പുമായി പോലീസ്

കാസര്‍കോട്: വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കലാലയ പരിസരങ്ങളില്‍ മയക്കുമരുന്നുകള്‍ പെരുകുന്നതിനിടെ കൂടുതല്‍ ആകര്‍ഷകമായ തരത്തിലുള്ള പുതിയയിനം മയക്കുമരുന്നുകള്‍ രംഗത്ത്.[www.malabarflash.com] 

എല്‍.എസ്.ഡി എന്നറിയപ്പെടുന്ന സ്റ്റിക്കര്‍ രൂപത്തിലുള്ള മയക്കുമരുന്നാണ് കാമ്പസുകളെ ലക്ഷ്യമാക്കി എത്തിയത്. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
നാക്കിലൊട്ടിച്ചാല്‍ ലഹരി കയറുന്ന തരത്തിലുള്ള സ്റ്റിക്കറാണിത്. വര്‍ണ്ണപേപ്പറിന്റെ ഒരു വശത്ത് പുരട്ടിയ മയക്കുമരുന്നാണ് അത് ഉപയോഗിക്കുന്നവരെ ഉന്മാദത്തിലാക്കുന്നത്.

നാലു സ്റ്റിക്കറുകളായാണത്രെ ഇവ ലഭിക്കുന്നത്. ഒരെണ്ണം ഉപയോഗിച്ചാല്‍ തന്നെ എട്ടുമണിക്കൂറോളം ലഹരിയിലാകുമെന്നാണ് പോലീസിന് ലഭിച്ച വിവരം. കുട്ടികളുടെ ബാഗില്‍ ഇത്തരം സ്റ്റിക്കറുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇക്കാര്യം മറച്ചുവെക്കാതെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ ഇത്തരം സ്റ്റിക്കര്‍ നാക്കിലൊട്ടിച്ച് ക്ലാസിലിരുന്നാല്‍ പോലും തിരിച്ചറിയില്ല. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകി വരുന്നു എന്നുള്ള ആശങ്കകള്‍ക്കിടയിലാണ് പുതിയയിനം മയക്കുമരുന്നിന്റെ കടന്നുവരവ്. 

ഇത് പോലീസ് ഗൗരവമായി എടുത്തിരിക്കുകയാണ്. സ്റ്റിക്കര്‍ മയക്കുമരുന്ന് ഉപയോഗിച്ചാലുള്ള വിപത്തിനെതിരെ വാട്‌സ്ആപുകളിലടക്കം പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.